ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ക്കു​തി​പ്പി​ന് 79 ശ​ത​മാ​നം ട്രാ​ക്കു​ക​ളും സ​ജ്ജ​മാ​ക്കി റെ​യി​ൽ​വേ

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ക്കു​തി​പ്പി​ന് ട്രാ​ക്കു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന ജോ​ലി​ക​ളി​ൽ വ​ൻ വി​ജ​യം കൈ​വ​രി​ച്ച് റെ​യി​ൽ​വേ. ഇ​പ്പോ​ൾ രാ​ജ്യ​ത്തെ 79 ശ​ത​മാ​നം ട്രാ​ക്കു​ക​ളും മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​റോ അ​തി​ൽ കൂ​ടു​ത​ലോ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ പ്രാ​പ്ത​മാ​യ​താ​യി റെ​യി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് അ​തി​ന്‍റെ ട്രാ​ക്ക്’ ശൃം​ഖ​ല​യു​ടെ വേ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ച​ത്.

2014 ൽ 40 ​ശ​ത​മാ​നം ട്രാ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ് 110 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​താ​ണ് ഇ​പ്പോ​ൾ ഏ​താ​ണ്ട് ഇ​ര​ട്ടി​യോ​ള​മാ​യി ഉ​യ​ർ​ന്ന​ത്. ട്രാ​ക്ക് ന​വീ​ക​ര​ണ​ത്തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​കം തു​ക നീ​ക്കി​വ​ച്ച​ത് കാ​ര​ണ​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത്.

വേ​ഗ​മേ​റി​യ​തും സു​ര​ക്ഷി​ത​വു​മാ​യ ട്രെ​യി​ൻ യാ​ത്ര ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ സോ​ണു​ക​ളി​ലും പു​രോ​ഗ​മി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ട്രാ​ക്കു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും പ്ര​ക​ട​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് 11 വ​ർ​ഷ​ത്തി​നി​ടെ വ​ലി​യ തോ​തി​ലു​ള്ള നി​ർ​മാ​ണ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

60 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള റെ​യി​ലു​ക​ൾ, വി​ശാ​ല​മാ​യ ബേ​സ് കോ​ൺ​ക്രീ​റ്റ് സ്ലീ​പ്പ​റു​ക​ൾ, ക​ട്ടി​യു​ള്ള വെ​ബ് സ്വി​ച്ചു​ക​ൾ, നീ​ള​മു​ള്ള റെ​യി​ൽ പാ​ന​ലു​ക​ൾ, എ​ച്ച് – ബീം ​സ്ലീ​പ്പ​റു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ട്രാ​ക്കു​ക​ൾ ബ​ല​പ്പെ​ടു​ത്തി​യ​ത്. ട്രാ​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ആ​ധു​നി​ക സ​ജ്ജീ​ക​ര​ങ്ങ​ൾ ഉ​ള്ള യ​ന്ത്ര​ങ്ങ​ളാ​ണ് എ​ല്ലാ മേ​ഖ​ല​യി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത് കൂ​ടാ​തെ ലെ​വ​ൽ ക്രോ​സിം​ഗ് ഗേ​റ്റു​ക​ളു​ടെ ഇ​ന്‍റ​ർ​ലോ​ക്കിം​ഗി​ലും ഫ​ല പ്ര​ദ​മാ​യ ന​വീ​ക​ര​ണ​ങ്ങ​ളും മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യ്ക്കും അ​നു​വ​ദ​നീ​യ​മാ​യ ഉ​യ​ർ​ന്ന വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി. ഈ ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 110 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ വേ​ഗ​മു​ള്ള ട്രാ​ക്കു​ക​ളു​ടെ പ​ങ്ക് 2014 മാ​ർ​ച്ചി​ലെ 60.4 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 2025 ന​വം​ബ​റി​ൽ 20.7 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 110 കി​ലോ​മീ​റ്റ​റി​നും 130 കി​ലോ​മീ​റ്റ​റി​നും മ​ധ്യേ വേ​ഗ​മു​ള്ള ട്രാ​ക്കു​ക​ൾ ഇ​പ്പോ​ൾ റെ​യി​ൽ​വേ ശൃം​ഖ​ല​യു​ടെ 57.5 ശ​ത​മാ​ന​മാ​ണ്. 2014 ൽ ​ഇ​ത് 33.3 ശ​ത​മാ​ന​മാ​യി​രു​ന്നു.

അ​തേ സ​മ​യം 130 കി​ലോ​മീ​റ്റ​റോ അ​തി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ഓ​ടാ​ൻ ക​ഴി​യു​ന്ന അ​തി​വേ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള ട്രാ​ക്കു​ക​ൾ നാ​ലി​ര​ട്ടി​യോ​ളം വ​ർ​ധി​ച്ചി​ട്ടു​മു​ണ്ട്. ഇ​തേ കാ​ല​യ​ള​വി​ൽ മൊ​ത്തം ട്രാ​ക്ക്ദൈ​ർ​ഘ്യ​ത്തി​ന്‍റെ 6.3 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഇ​പ്പോ​ൾ 21.8 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

ഇ​ത് കൂ​ടാ​തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ മൊ​ത്തം ട്രാ​ക്കി​ന്‍റെ ദൈ​ർ​ഘ്യ​ത്തി​ലും വ​ർ​ധ​ന ഉ​ണ്ടാ​യി. 2014 ൽ 79,342 ​കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ആ​കെ ട്രാ​ക്ക് ദൈ​ർ​ഘ്യം. 2025 ൽ ​ഇ​ത് 1,05,672 കി​ലോ​മീ​റ്റ​റാ​യാ​ണ് വ​ള​ർ​ന്ന​ത്. ഇ​ത് ശൃം​ഖ​ല​യു​ടെ ശേ​ഷി​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വേ​ഗ​മേ​റി​യ യാ​ത്രാ സേ​വ​ന​ങ്ങ​ൾ, മി​ക​ച്ച സ​മ​യ​ക്ര​മം പാ​ലി​ക്ക​ൽ, കാ​ര്യ​ക്ഷ​മ​മാ​യ ച​ര​ക്ക് നീ​ക്കം എ​ന്നി​വ സാ​ധ്യ​മാ​ക്കു​ന​തി​ന് ഇ​ത്ത​രം ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ഗു​ണം ചെ​യ്തു എ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment