ദൃ​ശ്യം -2 പ​റ​യു​ന്നു..! ഇ​നി കാ​ഞ്ഞാ​റി​ലെ​ത്തി​യാ​ലും രാ​ജാ​ക്കാ​ട് ടൗ​ണ്‍ കാ​ണാം; ഇ​വി​ടെ​യു​മു​ണ്ട് ഒ​രു രാ​ജാ​ക്കാ​ട്

കാ​ഞ്ഞാ​ർ: ഇ​നി കാ​ഞ്ഞാ​റി​ലെ​ത്തി​യാ​ലും രാ​ജാ​ക്കാ​ട് ടൗ​ണ്‍ കാ​ണാം. ടൗ​ണി​നു സ​മീ​പ​മു​ള്ള കൈ​പ്പ​ക്ക​വ​ല​യി​ൽ രാ​ജാ​ക്കാ​ട് ടൗ​ണി​ന്‍റെ ദൃ​ശ്യ​ഭം​ഗി മു​ഴു​വ​ൻ ദ​ർ​ശി​ക്കാ​നാ​വും.

ദ്യ​ശ്യം സി​നി​മ​യു​ടെ ര​ണ്ടാം​ഭാ​ഗം നി​ർ​മി​ക്കു​ന്ന​തി​നാ​യി മ​ല​ങ്ക​ര ജ​ലാ​ശ​യതീ​ര​ത്ത് കൈ​പ്പ​ക​വ​ല​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന സെ​റ്റി​ലാ​ണ് രാ​ജാ​ക്കാ​ട് ടൗ​ണ്‍ പു​ന​രാ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

റേ​ഷ​ൻ ക​ട, ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​ൻ പു​തി​യ​തും പ​ഴ​യ​തും, കു​രി​ശു​പ​ള്ളി, വ​ളം ഡി​പ്പോ, പ​ല​ച​ര​ക്ക് ക​ട, സ്റ്റേ​ഷ​ന​റി ക​ട, തു​ണിക്ക​ട, ഹോ​ട്ട​ൽ, ഉ​ന്തു​വ​ണ്ടി, പെ​ട്ടി​ക്ക​ട, സൈ​ക്കി​ൾ ഷോ​പ്പ്, ത​ട്ടു​ക​ട, ന​ഴ്സ​റി, ലേ​ഡീ​സ് സ്റ്റോ​ർ, കൊ​ടി​മ​രം, വ​ണ്ണ​പ്പു​റം രാ​ജാ​ക്കാ​ട് ബ​സ് എ​ന്നി​ങ്ങ​നെ ഒ​രു സി​റ്റി​യി​ൽ വേ​ണ്ട എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സെ​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൈ​പ്പക്കവ​ല​യു​ടെ ദ്യ​ശ്യ ഭം​ഗി മു​ഴു​വ​ൻ ത​ന്നെ സി​നി​മ​യി​ൽ പ​ക​ർ​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ ആദ്യമായി ഇവിടെ ഷൂ​ട്ടിം​ഗ് നടന്നു.

സി​നി​മാ​ക്കാ​രു​ടെ ഇ​ഷ്‌ട ലൊ​ക്കേ​ഷ​നാ​യ കൈ​പ്പ​ക്ക​വ​ല​യെ വീ​ണ്ടും അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ക്കാ​ൻ ജി​ത്തു ജോ​സ​ഫ്- മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ട് ഇ​വി​ടെ എ​ത്തി.

ദ്യ​ശ്യം സി​നി​മ​യു​ടെ ഒ​ന്നാം​ഭാ​ഗം ചി​ത്രീ​ക​രി​ച്ച അ​തേ സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് ദ്യ​ശ്യം 2 ന്‍റെ​യും ലൊ​ക്കേ​ഷ​ൻ സെ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 2013 ൽ ​പു​റ​ത്തി​റ​ങ്ങി​യ ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം വ​ൻ വി​ജ​യ​മാ​യി​രു​ന്നു.

ജീ​ത്തു ജോ​സ​ഫ് തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആന്‍റണി പെ​രു​ന്പാ​വൂ​രാ​ണ്. കോ​വി​ഡി​ന്‍റെ നി​യ​ന്ത്രി​ത സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്രീ​ക​രി​ച്ച് പൂ​ർ​ത്തി​യാ​ക്കു​ന്ന ക്രൈം ​ത്രി​ല്ല​ർ ആ​ണ് ദൃ​ശ്യം -2.

Related posts

Leave a Comment