റംസി യൂണിവേഴ്‌സിറ്റി തലത്തില്‍ വരെ മെഡല്‍ നേടിയ കായിക താരം ! സ്‌കൂള്‍ കാലഘട്ടം മുതല്‍ ഹാരിസുമായി പ്രണയം; അവസാന ഫോണ്‍ വിളി ബ്ലേഡ് കൊണ്ട് കൈയ്യില്‍ വരയുകൊണ്ടിരിക്കുമ്പോള്‍…

കാമുകന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് ജീവനൊടുക്കിയ റംസി കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭ. ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ എന്നീ കായിക ഇനങ്ങളില്‍ സംസ്ഥാനതലം വരെ എത്തിയ ടീമില്‍ അംഗമായിരുന്നു ഈ പെണ്‍കുട്ടി. പവര്‍ലിഫ്റ്റിംഗില്‍ യൂണിവേഴ്സിറ്റി തല മെഡലും നേടിയിട്ടുണ്ട്.

സ്‌കൂള്‍തലം മുതല്‍ കാട്ടിയിരുന്ന കായിക മേഖലയിലെ മികവ് കൊല്ലം എസ്എന്‍ വിമന്‍സ് കോളജില്‍ പഠിക്കുമ്പോഴും റംസി തുടര്‍ന്നിരുന്നു. എന്നാല്‍ പഠനകാലം മുതല്‍ തുടങ്ങിയ പ്രണയം പത്തു വര്‍ഷത്തിനു ശേഷം പരാജയമായപ്പോള്‍ ആത്മഹത്യയില്‍ റംസി അഭയം തേടുകയായിരുന്നു.

ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താനായിരുന്നു ധാരണ. ഇരു കുടുംബങ്ങളും അറിഞ്ഞതും അംഗീകരിച്ചതുമായ പ്രണയമായിരുന്നു ഹാരീസിന്റെയും റംസിയുടെയും. ചെറു പ്രായം മുതല്‍ തുടങ്ങിയ പ്രണയം ഇരുവീട്ടുകാരും അറിഞ്ഞിരുന്നു.

പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താം എന്ന തീരുമാനത്തിലായിരുന്നു. ഇളയ സഹോദരിയുടെ വിവാഹം നടക്കേണ്ട സാഹചര്യം മുന്‍ നിര്‍ത്തി ഒന്നര വര്‍ഷം മുമ്പ് വളയിടല്‍ ചടങ്ങ് നടത്തി. സാമ്പത്തീകവും കൈമാറിയിരുന്നു. ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് വേണ്ടി പിന്നീട് പലപ്പോഴായി ആഭരണവും പണവും നല്‍കി റംസിയുടെ വീട്ടുകാര്‍ സഹായിക്കുകയും ചെയ്തു.

ഈ സമയം റംസിയെ എല്ലാത്തരത്തിലും ചൂഷണം ചെയ്ത ഹാരിസ് പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ബംഗളുരുവില്‍ കൊണ്ടു പോയി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ റംസിയെക്കൊണ്ട് സമ്മതിപ്പിച്ചത് ഹാരിസിന്റെ സഹോദരന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദാണ് എന്ന് വിവരമുണ്ട്.

വിവാഹത്തെപ്പറ്റി പറയുമ്പോഴെല്ലാം ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെ ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ റംസിയെ ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

സാമ്പത്തീക ശേഷിയുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഹാരീസിന്റെ വിവാഹം തീരുമാനിച്ചു. എന്നാല്‍ ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഹാരീസുമായി ഒടുവിലത്തെ ഫോണ്‍ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ട് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചിത്രം സാമൂഹ്യ മാധ്യമത്തിലൂടെ ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു മരണം. റംസിയും ഹാരിസും തമ്മിലുള്ള ഫോണ്‍ സംഭാഷണം വെളിയില്‍ വന്നിരുന്നു.

Related posts

Leave a Comment