റാ​ണി​പു​ര​ത്ത് 117 ഇ​നം പ​ക്ഷി​ക​ൾ

വ​നം​വ​കു​പ്പി​ന്‍റെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ട് റാ​ണി​പു​ര​ത്ത് ന​ട​ത്തി​യ ര​ണ്ടു​ദി​വ​സ​ത്തെ പ​ക്ഷി സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ​ത് 117 ഇ​നം പ​ക്ഷി​ക​ളെ. ഇ​വ​യി​ൽ ഉ​ൾ​ക്കാ​ടു​ക​ളി​ലും ചോ​ല​വ​ന​ങ്ങ​ളി​ലും മാ​ത്രം കാ​ണു​ന്ന ചെ​റു​പ​ക്ഷി​ക​ളും അ​പൂ​ർ​വ ഇ​ന​ങ്ങ​ളു​മു​ണ്ട്.

ര​ണ്ടു​വ​ർ​ഷം മു​മ്പ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ 120 ല​ധി​കം ഇ​ന​ങ്ങ​ളി​ലെ പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം അ​ത് 99 ആ​യി കു​റ​ഞ്ഞു. മു​ൻ​വ​ർ​ഷം റാ​ണി​പു​ര​ത്ത് പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ​യു​ൾ​പ്പെ​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​മാ​കാം പ​ക്ഷി​ക​ളെ അ​ക​റ്റാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

ഇ​ത്ത​വ​ണ കാ​ടി​ന്‍റെ​യും പു​ൽ​മേ​ടു​ക​ളു​ടെ​യും പ​ച്ച​പ്പ് തി​രി​ച്ചു​കി​ട്ടി​യ​തോ​ടെ പ​ക്ഷി​ക​ളും തി​രി​ച്ചെ​ത്തി. അ​പൂ​ർ​വ ഇ​നം പ​ക്ഷി​ക​ളാ​യ പു​ൽ​ക്കു​രു​വി, ഇ​ന്ത്യ​ൻ ബ്ലൂ ​റോ​ബി​ൻ, കാ​ട്ടു​നീ​ലി, നെ​ൽ​പ്പൊ​ട്ട​ൻ, മ​ല​മ്പു​ള്ള്, ചി​ല​പ്പ​ൻ, യൂ​റേ​ഷ്യ​ൻ പ്രാ​പ്പി​ടി​യ​ൻ, മ​ല​ബാ​ർ ഇം​പീ​രി​യ​ൽ പി​ജി​യ​ൻ (പൊ​ക​ണ പ്രാ​വ്), വെ​ള്ള​ക്ക​റു​പ്പ​ൻ പ​രു​ന്ത്, ക​രി​മ്പ​രു​ന്ത്, മ​ര​ത​ക പ്രാ​വ് എ​ന്നി​വ ഇ​ത്ത​വ​ണ ക​ണ്ടെ​ത്തി​യ പ​ക്ഷി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

30 പ​ക്ഷി​നി​രീ​ക്ഷ​ക​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. റാ​ണി​പു​രം ട്ര​ക്കിം​ഗ് പാ​ത, ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് ക്വാ​ർ​ട്ടേ​ഴ്സ്, പാ​റ​ക്ക​ട​വ്, പ​ഴ​യ ട്ര​ക്കിം​ഗ് പാ​ത, എ​ൻ​എ പ്ലാ​ന്‍റേ​ഷ​ൻ എ​ന്നി​ങ്ങ​നെ അ​ഞ്ച് ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. പ​ക്ഷി​നി​രീ​ക്ഷ​ക​രാ​യ ശ്യാം​കു​മാ​ർ പു​റ​വ​ങ്ക​ര, എം. ​ഹ​രീ​ഷ് ബാ​ബു, ശ്രീ​ലാ​ൽ കെ. ​മോ​ഹ​ൻ, ഡോ. ​എ. അ​നി​ത, കെ.​ടി. സ​ന്തോ​ഷ് പ​ന​യാ​ൽ, രാ​ജു കി​ദൂ​ർ, പ്ര​ണ​വ് കാ​ർ​ലെ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ച്ച​യാ​യി ആ​റാം വ​ർ​ഷ​മാ​ണ് റാ​ണി​പു​ര​ത്ത് പ​ക്ഷി സ​ർ​വേ ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment