സൗ​ജ​ന്യ കി​റ്റു​ണ്ട്; പ​ക്ഷേ, കിട്ടില്ല! സൗ​ജ​ന്യ കി​റ്റ് വാ​ങ്ങാ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കു വെ​റും​കൈ​യോ​ടെ മ​ട​ങ്ങേ​ണ്ട ഗ​തി​കേ​ട്

സ്വ​ന്തം​ ലേ​ഖ​ക​ൻ

തൃ​ശൂ​ർ: സൗ​ജ​ന്യ കി​റ്റ് വാ​ങ്ങാ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കു വെ​റും​കൈ​യോ​ടെ മ​ട​ങ്ങേ​ണ്ട ഗ​തി​കേ​ട്.

കു​റ്റം മു​ഴു​വ​ൻ ഇ-​പോ​സ് മെ​ഷീ​നി​ൽ ചു​മ​ത്തി അ​ധി​കൃ​ത​രു​ടെ കൈ​യൊ​ഴി​യ​ൽ. റേ​ഷ​ൻ ക​ട​ക​ളി​ൽ കി​റ്റു​ക​ൾ റെ​ഡി​യാ​ണെ​ങ്കി​ലും കൊ​ടു​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നു റേ​ഷ​ൻ ക​ട​ക്കാ​രും പ​റ​യു​ന്നു.

ജനുവരിയിലെ കിറ്റാണ് ഇപ്പോൾ നല്കുന്നത്. ദി​നംപ്ര​തി നി​ര​വ​ധി പേ​രാ​ണ് കി​റ്റ് വ​ന്ന​ത​റി​ഞ്ഞ് റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​ത്. പ​ക്ഷേ കി​റ്റു​ മാ​ത്ര​മ​ല്ല, റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ പ​ല​വ​ട്ടം എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ.

ഇ-​പോ​സ് മെ​ഷീ​നി​ന്‍റെ​യും സ​ർ​വറിന്‍റെയുമൊ​ക്കെ കു​ഴ​പ്പ​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ-​പോ​സ് മെ​ഷീ​ൻ എ​പ്പോ​ൾ ശ​രി​യാ​കു​മെ​ന്ന് ആ​ർ​ക്കും പ​റ​യാ​നും ക​ഴി​യി​ല്ല.

ജ​നു​വ​രി മാ​സ​ത്തെ കി​റ്റു​ക​ൾ ല​ഭി​ക്കാ​ൻ ഈ ​മാ​സം 25 വ​രെ സ​മ​യം നീ​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ അ​റി​യി​പ്പ്.

ഇ-​പോ​സ് മെ​ഷീ​ൻ ശ​രി​യാ​കു​ന്ന​തു നോ​ക്കി റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​യാ​ൽ കി​റ്റു​മാ​യി മ​ട​ങ്ങാം. സ​മ​യ​ത്തെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ൽ പ​ല​ർ​ക്കും കി​റ്റു​ക​ൾ ന​ഷ്ട​മാ​കു​ന്നു​മു​ണ്ട്.

ഇ-​പോ​സ് മെ​ഷീ​നോ സെ​ർ​വ​റോ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്നാ​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി കി​റ്റു​ക​ളും സാ​ധ​ന​ങ്ങ​ളും ന​ൽ​കാ​ൻ അ​നു​മ​തി ന​ൽ​കി​യാ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​യും.

ഇ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​ൽനി​ന്നും ഒ​ഴി​വാ​ക്കാം. എ​ന്നാ​ൽ അതൊന്നും പറ്റില്ലെന്ന നിലപാടിലാണ് അധികൃതർ.

Related posts

Leave a Comment