ആ​ൾ​ക്കാ​ര് മു​ഴു​വ​ൻ മെ​ക്ക​ട്ടു ക​യ​റ​ണ​തു ഞ​ങ്ങ​ളോ​ടാ…​! പെ​ട്രോ​ള​ടി​ച്ച് അ​യാ​ൾ പോ​യ​പ്പോ​ൾ പമ്പുട​മ പ​റ​ഞ്ഞത് ഇങ്ങനെയൊക്കെ…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​വ​ർ​ധ​ന​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്ക​ണോ…​ഞാ​ൻ പ്ര​തി​ക​രി​ച്ചാ​ൽ നാ​ളെ വി​ല കു​റ​യ്വോ…​കു​റ​യും​ച്ചാ പ്ര​തി​ക​രി​ക്കാം……​

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലൊ​ന്നി​ൽ യാ​ത്ര​ക്കാ​ർ ഇ​ന്ധ​ന​ വി​ലവ​ർ​ധ​ന​വി​നെ​ക്കു​റി​ച്ച് എ​ന്തു പ​റ​യു​ന്നു എ​ന്ന​റി​യാ​ൻ കാ​ത്തു​നി​ന്നു ചോ​ദി​ച്ച​പ്പോ​ൾ ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ പ്ര​തി​ക​രി​ച്ച​താ​ണി​ത്.

പെ​ട്രോ​ള​ടി​ച്ച് അ​യാ​ൾ പോ​യ​പ്പോ​ൾ പ​ന്പു​ട​മ പ​റ​ഞ്ഞു – ആ​ൾ​ക്കാ​ര് മു​ഴു​വ​ൻ മെ​ക്ക​ട്ടു ക​യ​റ​ണ​തു ഞ​ങ്ങ​ളോ​ടാ…​

അ​വ​ർ​ക്ക് പെ​ട്രോ​ളി​യം ക​ന്പ​നി​ക​ളെ​യോ കേ​ന്ദ്ര​മ​ന്ത്രി​മാ​രേ​യോ കാ​ണാ​ൻ കി​ട്ട​ണി​ല്ല​ല്ലോ…​പെ​ട്രോ​ളും ഡീ​സ​ലും അ​ടി​ച്ചു​കൊ​ടു​ക്കു​ന്ന​ത് ഞ​ങ്ങ​ള​ല്ലേ…​ഇ​ത് ഇ​പ്പോ സ്ഥി​രം സം​ഭ​വാ​യി​ട്ടു​ണ്ട്.

ചി​ല​ര് ന​ല്ല ചീ​ത്ത പ​റ​യും. മ​റു​പ​ടി പ​റ​യാ​ൻ പോ​യാ​ൽ ആ​കെ അ​ല​ന്പാ​കും. അ​വ​ര് അ​വ​ര​ടെ വി​ഷ​മാ പ​റ​യ​ണ്…​അ​തോ​ണ്ട് സ്റ്റാ​ഫി​നോ​ട് ഒ​ന്നും മ​റു​പ​ടി പ​റ​യാ​ണ്ടാ​ന്നാ പ​റ​ഞ്ഞി​രി​ക്ക​ണേ….

അ​സം​തൃ​പ്തും അ​സന്തുഷ്ട​രു​മാ​ണ് ആ​ൾ​ക്കൂ​ട്ടം.
പ​ല​രേ​യും പ്രാ​കി​യാ​ണ് പെ​ട്രോ​ള​ടി​ക്കാ​ൻ പന്പിൽ പോ​കു​ന്ന​ത്.

അ​ടി​ക്കു​ന്ന​തി​ന്‍റെ അ​ള​വ് കുറഞ്ഞു

വി​ലവ​ർ​ധ​ന പ​തി​വാ​യ​തോ​ടെ വ​ണ്ടി​ക​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​ന്‍റെ അ​ള​വ് കു​ത്ത​നെ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു പ​ന്പു​ട​മ​ക​ൾ. കാ​റി​ൽ നൂ​റു രൂ​പ​യ്ക്കു ഡീ​സ​ല​ടി​ക്കു​ന്ന​വ​രെ വ​രെ ഇ​പ്പോ​ൾ കാ​ണു​ന്നു​ണ്ട്.

കോ​വി​ഡ് കാ​ല​ത്ത് അ​പ്പാ​ടെ ത​ക​ർ​ന്നു​പോ​യ ബി​സി​ന​സ് പ​തി​യെ ന​ല്ല രീ​തി​യി​ലേ​ക്കു ക​ട​ക്കു​ന്പോ​ഴാ​ണ് വി​ലവ​ർ​ധ​ന തി​രി​ച്ച​ടി​യാ​കു​ന്ന​തെ​ന്നു പ​ന്പു​ട​മ​ക​ൾ പ​റ​യു​ന്നു.

സാ​ധാ​ര​ണ നൂ​റു രൂ​പ​യ്ക്കു പെ​ട്രോ​ള​ടി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ അ​ന്പ​തു രൂ​പ​യ്ക്കും എ​ണ്‍​പ​തു രൂ​പ​യ്ക്കു​മൊ​ക്കെ​യാ​യി പെ​ട്രോ​ള​ടി​ക്കൽ ചു​രു​ക്കി​യി​ട്ടു​ണ്ട​ത്രെ.

ആ​രോ​ടു പ​റ​യാ​​നെ​ന്നു ജ​ന​ങ്ങ​ൾ

നി​ങ്ങ​ളു ത​ന്നെ പേ​പ്പ​റി​ലും ചാ​ന​ലി​ലും എ​ത്ര ദി​വ​സാ​യി ഇ​ന്ധ​ന​വി​ല കൂ​ടി കൂ​ടി എ​ന്നു കൊ​ടു​ത്തു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. എ​ന്നി​ട്ടെ​ന്തെ​ങ്കി​ലും കു​റ​വു​ണ്ടാ​യോ…​കൂ​ടു​ന്ന​ത​ല്ലാ​തെ…. ജ​ന​ങ്ങ​ളുടെ പ്ര​തി​ക​രണം ഇ​ങ്ങ​നെ​യാ​ണ്. ഇ​വി​ടെ ആ​രോ​ടു പ​റ​യാ​നാ​ണ്…​ എ​ന്തു പ​റ​യാ​നാ​ണെ​ന്നും ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്നു.

നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്നെ​ല്ലാം പ​ല​രും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ന​ട​ക്കു​ന്നി​ല്ല. അ​തു ന​ട​പ്പാ​ക്കാ​ത്ത​തി​ൽ ആ​ർ​ക്കും പ്ര​ശ്ന​ങ്ങ​ളു​മി​ല്ല.

പ​ന്പു​ക​ളി​ൽ ബോ​ർ​ഡു​ക​ൾ വെ​ച്ച് ഇ​ന്ധ​ന​വി​ല​യി​ൽ സം​സ്ഥാ​ന​ത്തി​ന് എ​ത്ര, കേ​ന്ദ്ര​ത്തി​ന് എ​ത്ര എ​ന്നൊ​ക്കെ ജ​ന​ങ്ങ​ളെ അ​റി​യി​ക്കും എ​ന്നു പ്ര​ഖ്യാ​പി​ച്ച​വ​രാ​രും ബോ​ർ​ഡു വച്ചും കാ​ണു​ന്നി​ല്ല.

ബൈ​ക്കും സ്കൂ​ട്ട​റും ഉ​ന്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ അ​വ​രു​ടെ സ​ർ​ക്കാ​രി​നോ​ടു നി​കു​തി കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല​ല്ലോ എ​ന്നും ചോ​ദി​ച്ചവരുമുണ്ട്.

നൂ​റു ക​ട​ന്നാ​ലും ഇല്ലാതെ പറ്റില്ലല്ലോ

ലി​റ്റ​റി​നു വില നൂ​റു ക​ട​ന്നാ​ലും എ​ണ്ണ​യ​ടി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല​ല്ലോ എ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ലാ​പം. പ​ണ്ട് നൂ​റി​ന് അ​ടി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ എ​ണ്‍​പ​താ​ക്കി.

ഇ​നി​യും കൂ​ടി​യാ​ൽ 50ന് ​അ​ടി​ക്കും…​പി​ന്നെ​യും വി​ല കൂ​ടി​യാ​ൽ 30ന് ​അ​ടി​ക്കും…​പി​ന്നെ​യും വി​ല കൂ​ടി​യാ​ൽ നൂ​റു​രൂ​പ പോ​ക്ക​റ്റി​ലി​ട്ട് അ​ങ്ക​ട് ന​ട​ക്കും…എന്നും ജനം.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും മാ​ത്രം നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തു​കൊ​ണ്ട് ത​ങ്ങ​ൾ​ക്കു മെ​ച്ച​മി​ല്ലെ​ന്നാ​ണ് പ​ന്പു​ട​മ​ക​ളു​ടെ അ​ഭി​പ്രാ​യം.

ടൂ​റി​സം മേ​ഖ​ല സ​ജീ​വ​മാ​വു​ക​യും ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സു​ക​ൾ പ​ഴ​യ​പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​ക​യും ചെ​യ്താ​ലേ പ​ന്പു​ക​ൾ​ക്കു മെ​ച്ച​മു​ണ്ടാ​കൂ​വെ​ന്ന് ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts

Leave a Comment