വീ​ടി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 2500 കി​ലോ റേ​ഷ​ൻ അ​രി​യും സീ​ലിം​ഗ് മെ​ഷീ​നും പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: വീ​ടി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2500 കി​ലോ റേ​ഷ​ൻ അ​രി​യും പ്ലാ​സ്റ്റി​ക് ചാ​ക്ക് സി​ൽ ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച മെ​ഷീ​നും അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ളൈ ഓ​ഫീ​സ​ർ എ.​സ​ലിം​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ ഇ​ന്ദി​ര ജം​ഗ്ഷ​ന് സ​മീ​പ​ം കു​ര്യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് 51 ചാ​ക്കി​ൽ നി​റ​ച്ച് സ​പ്ലൈ​കോ ലേ​ബ​ലി​ലു​ള്ള ച​ണ ചാ​ക്കി​ലും പ്ലാ​സ്റ്റി​ക് ചാ​ക്കി​ലു​മാ​യാ​ണ് അ​രി സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​യി​രു​ന്നു റെ​യി​ഡ്. കു​ത്ത​രി ച​ണ​ചാ​ക്കി​ൽ നി​ന്ന് വി​വി​ധ ക​ന്പ​നി​ക​ളു​ടെ ലേ​ബ​ലു​ള്ള പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ നി​റ​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​രി​വാ​ങ്ങി​യ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു വി​ധ രേ​ഖ​ക​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ മു​ഴു​വ​ൻ അ​രി​യും യ​ന്ത്ര​ങ്ങ​ളും പ​രി​ശോ​ധ​നാ സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത അ​രി​യും ഇ​ല​ക്ട്രി​ക് മെ​ഷീ​നും പി​ഡി​എ​സ് ഡി​പ്പോ​യി​ൽ ഏ​ല്പി​ച്ചു. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ല​ഭി​ക്കും വ​രെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ക്കും. പ​രി​ശോ​ധ​ന​ക്ക് റേ​ഷ​നിം​ഗ് ഇ​ൻ​സ് പെ​ക്ട​ർ​മാ​രാ​യ എ​സ്.​ഗീ​ത, എം.​സ​ഞ്ജു ,ജെ.​ജ​യേ​ഷ് ,കെ.​മി​നി​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts