ഭ​ര്‍​ത്താ​വും ഭാ​ര്യ​യും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ ബ​ന്ധു ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു: സം​ഭ​വം കോ​ന്നി​യി​ൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ ഭ​ര്‍​ത്താ​വും ഭാ​ര്യ​യും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ ബ​ന്ധു ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു. എ​ലി​യ​റ​യ്ക്ക​ല്‍ സ്വ​ദേ​ശി വ​ഹാ​ബ് ആ​ണ് മ​രി​ച്ച​ത്. വ​ഹാ​ബി​ന്‍റെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റെ​യും വ​ഴ​ക്കി​നി​ടെ ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ത​ല​യ്ക്ക​ടി​യേ​റ്റ​ത്.

ഉ​ട​ൻ​ത​ന്നെ വ​ഹാ​ബി​നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് ഇ​യാ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​ന്ത് വ​സ്തു​കൊ​ണ്ടാ​ണ് വ​ഹാ​ബി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച​തെ​ന്നും ആ​രാ​ണ് ഉ​പ​ദ്ര​വി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചു​റ്റി​ക വ​ച്ചാ​കും അ​ടി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വ​ഹാ​ബി​ന്‍റെ ബ​ന്ധു​വി​ന്‍റെ ഭ​ര്‍​ത്താ​വി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി.

Related posts

Leave a Comment