ഗംഭീര വി​​ദ​​ർ​​ഭ ! ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് കി​​രീ​​ടം വി​​ദ​​ർ​​ഭ​​യ്ക്ക്

നാ​​ഗ്പു​​ർ: വി​​ദ​​ർ​​ഭ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യും ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഡ​​ൽ​​ഹി​​യെ കീ​​ഴ​​ട​​ക്കി ക​​ന്നി​​ക്കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ വി​​ദ​​ർ​​ഭ ഇ​​ത്ത​​വ​​ണ സൗ​​രാ​​ഷ്‌​ട്ര​​യെ ത​​ക​​ർ​​ത്ത് ചാ​​ന്പ്യ​​ൻ​​പ​​ട്ടം അ​​ര​​ക്കി​​ട്ടു​​റ​​പ്പി​​ച്ചു. ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യു​​ടെ വ​​ന്പു​​മാ​​യെ​​ത്തി​​യ സൗ​​രാ​​ഷ്‌ട്ര​​യെ 78 റ​​ണ്‍​സി​​നാ​​ണ് വി​​ദ​​ർ​​ഭ ഫൈ​​ന​​ലി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്.

ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി 11 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ആ​​ദി​​ത്യ സ​​ർ​​വാ​​ത് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 58 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു സൗ​​രാ​​ഷ്‌​ട്ര ​അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. സ്കോ​​ർ: വി​​ദ​​ർ​​ഭ 312, 200. സൗ​​രാ​​ഷ്‌​ട്ര 307, 127.

​കേ​​ര​​ള​​ത്തെ സെ​​മി​​യി​​ൽ ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യാ​​ണു വി​​ദ​​ർ​​ഭ ഫൈ​​ന​​ലി​​ൽ എ​​ത്തി​​യ​​ത്. വി​​ദ​​ർ​​ഭ​​യു​​ടെ ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണം ന​​യി​​ച്ച​​ത് ഉ​​മേ​​ഷ് യാ​​ദ​​വും സൗ​​രാ​​ഷ്‌​ട്ര​​യു​​ടെ ബാ​​റ്റിം​​ഗ് ക​​രു​​ത്ത് പൂ​​ജാ​​ര​​യു​​മാ​​യി​​രു​​ന്നു. പൂ​​ജാ​​ര​​യെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഒ​​രു റ​​ണ്ണി​​നും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ പൂ​​ജ്യ​​ത്തി​​നും സ​​ർ​​വാ​​ത് പു​​റ​​ത്താ​​ക്കി​​യ​​തോ​​ടെ അ​​വ​​രു​​ടെ ക​​രു​​ത്ത് പ​​കു​​തി ചോ​​ർ​​ന്നു.

ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ പൊ​​രു​​തി​​ക്ക​​യ​​റി അ​​ഞ്ച് റ​​ണ്‍​സ് മാ​​ത്രം ലീ​​ഡ് വ​​ഴ​​ങ്ങി​​യ സൗ​​രാ​​ഷ്‌​ട്ര​​യെ അ​​ന​​ങ്ങാ​​ൻ വി​​ടാ​​തെ​​യാ​​യി​​രു​​ന്നു ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ വി​​ദ​​ർ​​ഭ പ​​ന്തെ​​റി​​ഞ്ഞ​​ത്. 206 റ​​ണ്‍​സ് മാ​​ത്രം വി​​ജ​​യ​​ല​​ക്ഷ്യം കു​​റി​​ച്ച വി​​ദ​​ർ​​ഭ അ​​തു പ്ര​​തി​​രോ​​ധി​​ച്ചു. 127ന് ​​സൗ​​രാ​​ഷ്‌​ട്ര​​യെ പു​​റ​​ത്താ​​ക്കി. 52 റ​​ണ്‍​സ് എ​​ടു​​ത്ത വി​​ശ്വ​​രാ​​ജ് ജ​​ഡേ​​ജ​​യാ​​ണ് സൗ​​രാ​​ഷ്‌​ട്ര​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ.

ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 98 റ​​ണ്‍​സി​​ന് അ​​ഞ്ച് വി​​ക്ക​​റ്റ് പി​​ഴു​​ത സ​​ർ​​വാ​​ത് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 59 റ​​ണ്‍​സ് വി​​ട്ടു​​ന​​ല്കി ആ​​റ് വി​​ക്ക​​റ്റ് പി​​ഴു​​തു. വി​​ദ​​ർ​​ഭ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 133 പ​​ന്തി​​ൽ​​നി​​ന്ന് സ​​ർ​​വാ​​ത് 49 റ​​ണ്‍​സും നേ​​ടി​​യി​​രു​​ന്നു. സീ​​സ​​ണി​​ൽ 354 റ​​ണ്‍​സും 55 വി​​ക്ക​​റ്റും സ​​ർ​​വ​​ാത് സ്വ​​ന്ത​​മാ​​ക്കി.

Related posts