നയന്‍താര ഉടന്‍ അമ്മയാവുമോ ? നയന്‍സിനെ കിസ് ചെയ്യുന്ന ഫോട്ടോ തരാമോ ? ആരാധകരുടെ ബഹുവിധ ചോദ്യങ്ങള്‍ക്ക് കിടിലന്‍ ഉത്തരവുമായി വിഘ്‌നേഷ്…

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നയന്‍താരയുടെ സിനിമജീവിതവും വ്യക്തിജീവിതവുമെല്ലാം ആളുകള്‍ക്ക വളരെയധികം താല്‍പര്യമുള്ള വിഷയങ്ങളാണ്.

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം ആരാധകര്‍ ആഘോഷിക്കുന്നുമുണ്ട്. ഡയാന മറിയം കുര്യന്‍ എന്ന മലയാളി പെണ്‍കുട്ടി തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാഴുന്ന നയന്‍താരയായി മാറിയത് തന്നെ ഒരു ചരിത്രമാണ്.

ചാനല്‍ പരിപാടിയില്‍ അവതാരകയായി തുടങ്ങിയ നയന്‍താര 2003ല്‍ മനസ്സിനക്കരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികാപദവി കയ്യാളിയ താരം 2005ല്‍ ശരത് കുമാര്‍ നായകനായ അയ്യയിലൂടെ തമിഴത്ത് ചേക്കേറി.

ഈ സിനിമയുടെ വിജയത്തോടെ താരം സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ നായികയായി. രജനിക്കൊപ്പം ചന്ദ്രമുഖിയില്‍ അഭിനയിച്ചതോടെയാണ് നയന്‍സിന്റെ തലവര മാറുന്നത്. തുടര്‍ന്ന് ഇന്ന് വരെ തെന്നിന്ത്യന്‍ സിനിമ ലോകം അടക്കി വാഴുകയാണ് താരം.

ഒരുകാലത്ത് വെറും ഗ്ലാമര്‍ താരമായി മാറ്റി നിര്‍ത്തപ്പെട്ട നടിയില്‍ നിന്നും ഇന്ന് മറ്റ് അഭിനേതാക്കള്‍ കൊതിക്കുന്ന ഉയരത്തിലെത്താന്‍ താരത്തിന് സാധിച്ചു.

ഇന്ന് നയന്‍താര ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം മൂന്ന് കോടിയാണ്. ഒരു വര്‍ഷം നടി ചെയ്യുന്നത് ഒന്നോ രണ്ടോ ചിത്രങ്ങളാണ്. ഏവരെയും അതിശയിപ്പിക്കുന്നത് എപ്പോഴുമുള്ള നടിയുടെ ആഡംബര ജീവിതമാണ്.

നയന്‍സും വിഘ്‌നേഷും വിവാഹം കഴിച്ചിട്ടില്ലെങ്കിലും താമസവും യാത്രകളുമൊക്കെ ഒരുമിച്ചാണ്. ഏറ്റവും ഒടുവില്‍ നയന്‍താരയുടെ കൊച്ചിയിലെ വീട്ടിലാണ് ഇരുവരുമുള്ളത്.

ഒഴിവ് സമയം കിട്ടുമ്പോള്‍ വിഘ്‌നേശ് ആരാധകരുമായി സംവദിക്കാറുണ്ട്. അങ്ങനെ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യത്തോര പംക്തിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിഘ്നേശ് കൊടുത്ത മറുപടിയാണ് വൈറലകുന്നത്.

എന്ത് കൊണ്ടാണ് നയന്‍താരയെ വിവാഹം കഴിക്കാത്തതെന്നും താരത്തിനൊപ്പമുള്ള രഹസ്യ ഫോട്ടോ ഏതാണെന്നുമൊക്കെയുള്ള അന്വേഷണങ്ങള്‍ക്ക് കിടിലന്‍ മറുപടിയാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്.

സിനിമാ ലോകത്ത് വിക്കിയ്ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയ താരം ആരാണെന്ന ചോദ്യത്തിന് രജനികാന്ത് എന്നാണ് വിഘ്നേഷ് ഉത്തരം നല്‍കിയത്.

ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യുക ആണെങ്കില്‍ രണ്‍ബീര്‍ കപൂറായിരിക്കും നായകന്‍ എന്നുമാണ് വിഘ്നേഷ് പറയുന്നത്.

സംവിധായകന്‍ ആയില്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്ന ചോദ്യത്തിന് സംവിധായകന്‍ ആവാന്‍ ശ്രമിച്ച് കൊണ്ടിരിക്കുമെന്നായിരുന്നു മറുപടി.

മലയാളത്തിലെ ഇഷ്ടനടന്മാര്‍ മോഹന്‍ലാലും ഫഹദ് ഫാസിലുമാണ്. നയന്‍താരയ്ക്ക് ഒപ്പമുള്ള പ്രിയപ്പട്ട സ്ഥലം ഏതാണെന്നായിരുന്നു ഒരാളുടെ ചോദ്യം. അവളുണ്ടെങ്കില്‍ ഏത് സ്ഥലവും പെട്ടെന്ന് തന്നെ പ്രിയപ്പെട്ട ഇടമാവുമെന്ന് വിഘ്നേഷിന്റെ മറുപടി.

നയന്‍താരയ്ക്ക് ഏറ്റവും നന്നായി ചേരുന്ന വസ്ത്രം മോഡേണ്‍ ആണോ നാട്ടിന്‍പുറം സ്റ്റൈല്‍ ആണോന്ന് ചോദിച്ചപ്പോള്‍ സാരി ഉടുത്ത് അവളെ കാണുന്നതാണ് തനിക്കേറ്റവും ഇഷ്ടമുള്ളത്.

നയന്‍സിനൊപ്പമുള്ള രഹസ്യമായിട്ടുള്ളൊരു ഫോട്ടോ കൂടി തരാമോന്ന ആരാധകരുടെ ചോദ്യത്തിന് കിടിലനൊരു ഫോട്ടോയും വിക്കി നല്‍കിയിരുന്നു.

ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വ്യക്തി ആരാണെന്ന ചോദ്യത്തിന് നയന്‍താരയുടെ അമ്മ ഓമന കുര്യന്‍ ആണെന്നാണ് വിഘ്‌നേശ് പറയുന്നത്.

നയന്‍സിനും അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചു. എന്ത് കൊണ്ടാണ് നയന്‍താരയെ വിവാഹം കഴിക്കാത്തത്.

ഞങ്ങള്‍ അതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പറയുമ്പോള്‍ വിവാഹം കഴിക്കാനും മറ്റ് കാര്യങ്ങള്‍ക്കും ഭയങ്കര ചെലവാണ് സഹോദരാ, അത് കൊണ്ട് വിവാഹത്തിന് വേണ്ടി പണം സേവ് ചെയ്യുകയാണ്.

ഇനി കൊറോണ ഒക്കെ പോവട്ടേ എന്നും താരം പറയുന്നു.നയന്‍താരയ്ക്ക് ആദ്യം നല്‍കിയ സമ്മാനം തങ്കമേ എന്ന പാട്ടാണ്.

നയന്‍സിന്റെ സൗന്ദര്യ രഹസ്യം പ്രാര്‍ഥനയാണ്. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫ്യൂം ക്ലിവ് ക്രിസ്ത്യന്‍ ആണ്.

നിങ്ങളും നയന്‍താരയും തമ്മിലുള്ള ചില രഹസ്യങ്ങളെന്താണെന്ന് ചോദിച്ചപ്പോള്‍ രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളെല്ലാം നയന്‍താര തന്നെ കഴുകി വെക്കുമെന്നാണ് വിക്കി പറഞ്ഞത്. ഇതിനിടെ ചില രസകരമായ മറുപടികള്‍ കൂടി വിഘ്‌നേഷ് പറഞ്ഞിരുന്നു.

നമുക്കൊരു കുഞ്ഞിനെ വൈകാതെ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചയാളിന് അത് നിങ്ങളുടെയും ജീവിത പങ്കാളിയുടെയും തീരുമാനം പോലെ ഇരിക്കുമെന്നായിരുന്നു വിഘ്നേഷിന്റെ മറുപടി.

നയന്‍താരയെ ഉമ്മ വെക്കുന്നൊരു ഫോട്ടോ തരാമോ? എന്ന ചോദ്യത്തിന് ആ സമയത്ത് ഞാന്‍ തിരക്കാണ്. മറ്റൊര്‍ക്കെങ്കിലുമേ ആ സമയത്തൊരു ഫോട്ടോ എടുക്കാന്‍ സാധിക്കൂ എന്ന് വിക്കി തമാശരൂപേണ പറയുന്നു.

എല്ലാവരും നിങ്ങളോട് നയന്‍താരയെ കുറിച്ചാണ് ചോദിക്കുന്നത്. എന്ത് തോന്നുന്നു, അഭിമാനമാണെന്നായിരുന്നു വിഘ്നേഷ് മറുപടി പറഞ്ഞത്.

Related posts

Leave a Comment