ഇലക്ഷൻ ഫലം വന്നു; നെല്ലുവില നൽകാതെ സർക്കാർ വഞ്ചിച്ചെന്നു കർഷകർ

കോ​​ട്ട​​യം: നെ​​ല്‍​ക​​ര്‍​ഷ​​ക​​രെ സ​​ര്‍​ക്കാ​​ര്‍ ശ​​രി​​ക്കും പ​​റ്റി​​ച്ച​​താ​​യി ക​​ര്‍​ഷ​​ക​​ര്‍. സ​​പ്ലൈ​​കോ വ​​ഴി വി​​റ്റ നെ​​ല്ലി​​ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന ദി​​വ​​സം വ​​രെ പ​​ണം കൊ​​ടു​​ത്തെ​​ന്നും ഇ​​ല​​ക്‌​ഷ​​നു​​ശേ​​ഷം ബാ​​ങ്കി​​ല്‍ ന​​യാ പൈ​​സ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഒ​​രു വി​​ഭാ​​ഗം ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. ഇ​​നി അ​​ടു​​ത്ത നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​രെ പ​​ണ​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​രു​​മോ​​യെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ ചോ​​ദ്യം.

വി​​റ്റ നെ​​ല്ലി​​ന് പാ​​ഡി ഓ​​ഫീ​​സ​​ര്‍ ന​​ല്‍​കി​​യ പി​​ആ​​ര്‍​എ​​സ് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്‍​പ് ബാ​​ങ്കി​​ല്‍ ന​​ല്‍​കി​​യ ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ​​ണം കി​​ട്ടി. പ​​ന്ത്ര​​ണ്ടാം തീ​​യ​​തി​​ക്കു​​ശേ​​ഷം പി​​ആ​​ര്‍​എ​​സ് കൊ​​ടു​​ത്ത​​വ​​ര്‍​ക്ക് പ​​ണ​​മി​​ല്ലെ​​ന്നാണ് പ​​രാ​​തി. ക​​ര്‍​ഷ​​ക​​ര്‍ തു​​ട​​രെ ബാ​​ങ്കി​​ല്‍ അ​​ന്വേ​​ഷി​​ക്കു​​മ്പോ​​ള്‍ പ​​ണം വ​​ന്നി​​ട്ടി​​ല്ലെ​​ന്ന മ​​റു​​പ​​ടി​​യാ​​ണ് ല​​ഭി​​ക്കു​​ക.

ഈ​​ര്‍​പ്പ​​മി​​ല്ലാ​​ത്ത നെ​​ല്ല് ക്വി​​ന്‍റ​ലി​​ന് നാ​​ലും അ​​ഞ്ചും കി​​ലോ കി​​ഴി​​വു ന​​ല്‍​കി​​യാ​​ണ് മി​​ല്ലു​​കാ​​ര്‍ സം​​ഭ​​രി​​ക്കു​​ന്ന​​ത്. ഇ​​ത്തരത്തി​​ല്‍ ഓ​​രോ ക്വി​​ന്‍റ​ലി​​നും 150 രൂ​​പ വ​​രെ​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ണ്ടാ​​കു​​ന്ന ന​​ഷ്ടം. മ​​ഴ​​മൂ​​ലം ക​​ച്ചി ചീ​​ഞ്ഞു പോ​​യ​​തി​​നാ​​ല്‍ ക​​ച്ച​​യി​​ല്‍നി​​ന്നു​​ള്ള വ​​രു​​മാ​​ന​​വും ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന​​ഷ്ട​​മാ​​യി. ഒ രേ​​ക്ക​​റി​​ലെ ക​​ച്ചി​​ക്ക് 500 രൂ​​പ മു​​ത​​ല്‍ 1,500 രൂ​​പ​​വ​​രെ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ച്ചി​​രു​​ന്നു.

ചീ​​ഞ്ഞ ക​​ച്ചി വാ​​രി​​മാ​​റ്റാ​​നും സാ​​ധി​​ക്കു​​ന്നി​​ല്ല. അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ല്‍ വി​​രി​​പ്പ് കൊ​​യ്ത്ത് 88 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് പൂ​​ര്‍​ത്തി​​യാ​​യി. ഈ ​​സീ​​സ​​ണി​​ല്‍ 13,870 ട​​ണ്‍ നെ​​ല്ലാ​​ണ് വി​​ള​​വ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​തി​​ല്‍ 12,726 ട​​ണ്‍ സം​​ഭ​​രി​​ച്ചു.

വി​​റ്റ നെ​​ല്ലി​​ന് ഒ​​ന്‍​പ​​തു കോ​​ടി രൂ​​പ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭ്യ​​മാ​​ക്കി​​യെ​​ന്നും ശേ​​ഷി​​ക്കു​​ന്ന തു​​ക ബാ​​ങ്കി​​ല്‍ എ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും ജി​​ല്ലാ പാ​​ഡി ഓ​​ഫീ​​സ​​ര്‍ അ​​റി​​യി​​ച്ചു. പ​​ണം ന​​ല്‍​കു​​ന്ന​​തി​​ല്‍ ത​​ട​​സ​​മി​​ല്ലെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍ ബാ​​ങ്കു​​ക​​ളെ സ​​മീ​​പി​​ക്ക​​ണ​​മെ​​ന്നും ഓ​​ഫീ​​സ​​ര്‍ നി​​ര്‍​ദേ​​ശി​​ച്ചു.

Related posts

Leave a Comment