റോ​​ക്ക ഇ​​ന്ത്യ​​ൻ ഫുട്ബോൾ ടീം പ​​രി​​ശീ​​ല​​ക​​നാ​​യേ​​ക്കും

മും​​ബൈ: ഏ​​ഷ്യ​​ക​​പ്പി​​നു ശേ​​ഷം ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി ആ​​ൽ​​ബ​​ർ​​ട്ട് റോ​​ക്ക സ്ഥാ​​ന​​മേ​​റ്റെ​​ടു​​ത്തേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന റോ​​ക്ക അ​​തി​​നു​​ശേ​​ഷം പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞി​​രു​​ന്നു. മു​​ൻ​​പ് ഫ്രാ​​ങ്ക് റൈ​​ക്കാ​​ഡി​​നു കീ​​ഴി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന റോ​​ക്ക തു​​ർ​​ക്കി​​ഷ് ക്ല​​ബ് ഗ​​ല​​ത്സ​​ര​​യു​​ടെ​​യും സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു. എ​​ൽ സാ​​വ​​ദോ​​ർ പ​​രി​​ശീ​​ല​​ക​​നാ​​യി ഒ​​രു വ​​ർ​​ഷം സേ​​വ​​ന​​മ​​നു​​ഷ്ഠിച്ച​​തി​​നു ശേ​​ഷ​​മാ​​ണ് റോ​​ക്ക ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തി​​യ​​ത്.

നി​​ല​​വി​​ലെ ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ സ്റ്റീ​​ഫ​​ൻ കോ​​ണ്‍​സ്റ്റൈ​​ന്‍റ​​ന് ഏ​​ഷ്യ​​ക​​പ്പ് അ​​വ​​സാ​​നി​​ക്കു​​ന്ന​​തു വ​​രെ​​യാ​​ണ് ക​​രാ​​റു​​ള്ള​​ത്. ക​​രാ​​ർ പു​​തു​​ക്കാ​​ൻ ഭീ​​മ​​മാ​​യ പ്ര​​തി​​ഫ​​ലം അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​താ​​ണ് ത​​ൽ​​സ്ഥാ​​ന​​ത്ത് റോ​​ക്ക വ​​രാ​​നു​​ള്ള സാ​​ധ്യ​​ത തെ​​ളി​​യു​​ന്ന​​ത്. ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​ക​​ട​​ന​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​യി​​രി​​ക്കും ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​വ​​സാ​​ന തീ​​രു​​മാ​​ന​​മു​​ണ്ടാ​​വു​​ക. ജ​​നു​​വ​​രി അ​​ഞ്ച് മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്ന് വ​​രെ യു​​എ​​ഇ​​യി​​ലാ​​ണ് 17-ാമ​​ത് എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് അ​​ര​​ങ്ങേ​​റു​​ക.

ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തേ​​ക്ക് മു​​ൻ നാ​​യ​​ക​​ൻ ബൈ​​ചു​​ങ്ങ് ബൂ​​ട്ടി​​യ അ​​ട​​ക്കം നി​​ർ​​ദേശി​​ച്ചി​​ട്ടു​​ള്ള പേ​​രാ​​ണ് റോ​​ക്ക​​യു​​ടേ​​ത്. ബം​​ഗ​​ളൂ​​രു​​വി​​നെ മി​​ക​​ച്ച നേ​​ട്ട​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ച സ്പാ​​നി​​ഷ് പ​​രി​​ശീ​​ല​​ക​​ന് ഇ​​ന്ത്യ​​യെ​​യും കു​​തി​​പ്പി​​ലെ​​ത്തി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ക​​ഴി​​ഞ്ഞ വ​​ർ​​ഷം ബൂ​​ട്ടി​​യ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​രു​​ന്നു.

Related posts