ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ; മി​ന്നും ജ​യ​വു​മാ​യി പോ​ർ​ച്ചു​ഗ​ൽ


ഹൂ​സ്റ്റ​ണ്‍:​ സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക്് ഉ​സ്ബെ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് പോ​ർ​ച്ചു​ഗ​ലി​ന് ലോ​ക​ക​പ്പി​ലെ കെ-​ഗ്രൂ​പ്പി​ൽ ഗം​ഭീ​ര വി​ജ​യം. ത​ന്നെ വി​മ​ർ​ശി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യി ര​ണ്ട് ത​ക​ർ​പ്പ​ൻ ഗോ​ളു​ക​ൾ നേ​ടി​യാ​ണ് ക്രി​സ്റ്റ്യാ​നോ ക​ളം വി​ട്ട​ത്. ആ​റ് ലോ​ക​ക​പ്പി​ൽ ഗോ​ള​ടി​ക്കു​ന്ന ആ​ദ്യ​താ​ര​മെ​ന്ന നേ​ട്ട​വും ക്രി​സ്റ്റ്യാ​നോ​യ്ക്ക് കൈ​വ​ന്നു. 2006ൽ ​തു​ട​ങ്ങി​യ ഗോ​ൾ വേ​ട്ട നാ​ൽ​പ​ത്തി​യൊ​ന്നാം വ​യ​സി​ലും ക്രി​സ്റ്റ്യാ​നോ തു​ട​രു​ന്നു. ന്യൂ​നോ മെ​ൻ​ഡെ​സും റോ​ഫ​ൽ ലി​യാ​വോ​യും പോ​ർ​ച്ചു​ഗ​ലി​ന്‍റെ മ​റ്റ് ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ഒ​രെ​ണ്ണം ഉ​സ്ബെ​ക്കി​സ്ഥാ​ൻ താ​രം അ​ബ്ദു​ഖോ​ദി​ർ ഖു​സാ​നോ​വി​ന്‍റെ പി​ഴ​വി​ലൂ​ടെ​യാ​യി​രു​ന്നു. 5-0. ര​ണ്ട് ക​ളി​യി​ലും തോ​ൽ​വി​യേ​റ്റ ഉ​സ്ബെ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​യി.

ആ​ദ്യ മ​ത്സ​ര​ത്തി​ലെ സ​മ​നി​ല​യെ​ത്തു​ട​ർ​ന്ന് പ​രി​ശീ​ല​ക​ൻ റോ​ബ​ർ​ട്ടോ മാ​ർ​ട്ടി​ന​സ് ചി​ല മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് പോ​ർ​ച്ചു​ഗ​ലി​നെ ഇ​റ​ക്കി​യ​ത്. ജോ​വോ ഫെ​ലി​ക്സി​ന് ഇ​ത്ത​വ​ണ അ​വ​സ​രം ന​ൽ​കി. പ്ര​തി​രോ​ധ​താ​രം തോ​മ​സ് അ​റൂ​ജോ​ക്ക് പ​ക​രം റൂ​ബ​ൻ ഡ​യ​സും ആ​ദ്യ ഇ​ല​വ​നി​ൽ സ്ഥാ​നം നേ​ടി. മ​ധ്യ​നി​ര​യി​ൽ ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സും വി​റ്റീ​ഞ്ഞ​യും ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ ഉ​സ്ബെ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​ത്തെ പ്ര​യാ​സ​പ്പെ​ടു​ത്തി. ഉ​സ്ബെ​ക്കി​സ്ഥാ​ൻ ടീം ​തു​ട​ക്ക​ത്തി​ൽ ചെ​റു​ത്തു​നി​ൽ​പ്പു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പോ​ർ​ച്ചു​ഗ​ലി​ന്‍റെ മി​ന്ന​ൽ നീ​ക്ക​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​ധി​ക നേ​രം പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.

ആ​റാം മി​നി​റ്റി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ പോ​ർ​ച്ചു​ഗ​ലി​ന്‍റെ ആ​ദ്യ​ഗോ​ൾ നേ​ടി. മൈ​താ​ന​ത്തി​ന്‍റെ വ​ല​തു​വിം​ഗി​ൽ നി​ന്ന് സ​ഹ​താ​രം ജോ ​കാ​ൻ​സ​ലോ ബോ​ക്സി​നു​ള്ളി​ലേ​ക്ക് ന​ൽ​കി​യ ക്രോ​സ് ആ​ദ്യ നി​മി​ഷം ത​ന്നെ റൊ​ണാ​ൾ​ഡോ അ​നാ​യാ​സം വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. 17 -ാം മി​നി​റ്റി​ൽ പോ​ർ​ച്ചു​ഗ​ൽ വീ​ണ്ടും മു​ന്നി​ലെ​ത്തി. ബോ​ക്സി​ന് സ​മീ​പ​ത്തു നി​ന്ന് നൂ​നോ മെ​ൻ​ഡ​ഡി​ന്‍റെ ഫ്രീ​കി​ക്ക് ഉ​സ്ബെ​ക്കി​സ്ഥാ​ന്‍റെ പ്ര​തി​രോ​ധ​ത്തി​നി​ട​യി​ലൂ​ടെ ക​ട​ന്ന് വ​ല​യി​ലെ​ത്തി.

31 -ാം മി​നി​റ്റി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​ൻ ഗോ​ള​ടി​ച്ചെ​ങ്കി​ലും വാ​ർ പ​രി​ശോ​ധ​ന​യി​ൽ ഗോ​ൾ നി​ഷേ​ധി​ച്ചു. 39-ാം മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡോ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ പാ​സി​ലൂ​ടെ​യാ​യി​രു​ന്നു ഗോ​ൾ. 3-0.60-ാം മി​നി​റ്റി​ൽ പോ​ർ​ച്ചു​ഗ​ലി​ന്‍റെ നാ​ലാം ഗോ​ളു​മെ​ത്തി. ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് എ​ടു​ത്ത കോ​ർ​ണ​ർ കി​ക്ക് ബോ​ക്സി​നു​ള്ളി​ൽ ജോ ​ഫെ​ലി​ക്സ് സ്പ​ർ​ശി​ക്കാ​ൻ ശ്ര​മം.

ഇ​തി​നി​ടെ പ​ന്തി​ന്‍റെ ദി​ശ​മാ​റി ഉ​സ്ബെ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ താ​രം അ​ബ്ദു​ഖോ​ദി​ർ ഖു​സാ​നോ​വി​ന്‍റെ കാ​ലി​ൽ ത​ട്ടി പ​ന്ത് സ്വ​ന്തം വ​ല​യി​ലേ​ക്ക് 
ക​യ​റി. 87-ാം മി​നി​റ്റി​ൽ പോ​ർ​ച്ചു​ഗ​ലി​ന്‍റെ അ​ഞ്ചാം ഗോ​ൾ വ​ന്നു. നെ​ൽ​സ​ണ്‍ സെ​മെ​ഡോ ഇ​ട​തു​വ​ശ​ത്തേ​ക്ക് പ​ന്ത് പാ​സ് ചെ​യ്തു. ഓ​ടി​യെ​ത്തി​യ റാ​ഫേ​ൽ ലി​യാ​വോ പ​ന്ത് വ​രു​തി​യി​ലാ​ക്കി ല​ക്ഷ്യം ക​ണ്ടു. ഇ​തോ​ടെ ഉ​സ്ബെ​ക്കി​സ്ഥാ​ന്‍റെ പ​ത​നം പൂ​ർ​ത്തി​യാ​യി.

Related posts

Leave a Comment