ആ വാ​ഗ്ദാ​​നം ര​​ജ​​നീ​​കാ​​ന്ത് പാ​​ലി​​ക്കാ​​ൻ കാ​​ത്തി​​രിക്കുന്ന ഗ്രാ​​മം! രജനീകാന്തിനെ കാത്ത് മാവഡി കടേപത്തർ ഗ്രാമം

പൂ​​ന: ത​​ങ്ങ​​ളു​​ടെ ഗ്രാ​​മ​​ത്തി​​ൽ വേ​​രു​​ക​​ളു​​ള്ള ര​​ജ​​നീ​​കാ​​ന്തി​​നു ദാ​​ദാ സാ​​ഹേബ് ഫാ​​ൽ​​ക്കെ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ച​​തി​​ൽ ആ​​ഹ്ലാ​​ദ​​നി​​റ​​വി​​ലാ​​ണ് പൂ​​ന​​യ്ക്കു സ​​മീ​​പം മാ​​വ​​ഡി ക​​ടേ​​പ​​ത്ത​​ർ ഗ്രാ​​മ​​വാ​​സി​​ക​​ൾ.

ജ​​ന്മ​​ഗ്രാ​​മം സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്ന വാ​​ഗ്ദാ​​നം ര​​ജ​​നീ​​കാ​​ന്ത് പാ​​ലി​​ക്കാ​​ൻ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണു ഗ്രാ​​മം.

ശി​​വാ​​ജി​​റാ​​വു ഗെ​​യ്ക്ക്‌​​വാ​​ദ്(​​ന​​ട​​നാ​​കും മു​​ന്പ് ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ പേ​​ര്) ഈ ​​മ​​ണ്ണി​​ന്‍റെ പു​​ത്ര​​നാ​​ണെ​​ന്നു പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​റ​​ഞ്ഞു.

ലോ​​നാ​​വാ​​ല​​യി​​ൽ സി​​നി​​മാ ഷൂ​​ട്ടിം​​ഗി​​നു വ​​ന്ന​​പ്പോ​​ൾ ഗ്രാ​​മ​​വാ​​സി​​ക​​ൾ ര​​ജ​​നീ​​കാ​​ന്തി​​നെ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു. ഞ​​ങ്ങ​​ൾ ര​​ജ​​നീ​​കാ​​ന്തി​​നെ കാ​​ണാ​​ൻ ചെ​​ന്ന​​പ്പോ​​ൾ സു​​ര​​ക്ഷാ ഗാ​​ർ​​ഡു​​ക​​ൾ ത​​ട​​ഞ്ഞു.

പി​​ന്നീ​​ട് ഞ​​ങ്ങ​​ൾ അ​​ദ്ദേ​​ഹം താ​​മ​​സി​​ക്കു​​ന്ന ഹോ​​ട്ട​​ലി​​ലെ​​ത്തി ര​​ജ​​നീ​​കാ​​ന്തി​​നെ ക​​ണ്ടു. ഞ​​ങ്ങ​​ൾ ഹി​​ന്ദി​​യി​​ൽ സം​​സാ​​രി​​ച്ച​​പ്പോ​​ൾ അ​​ദ്ദേ​​ഹം മ​​റാ​​ഠി​​യി​​ലാ​​ണു സം​​സാ​​രി​​ച്ച​​ത്.

ര​​ജ​​നീ​​കാ​​ന്ത് ഒ​​ഴു​​ക്കോ​​ടെ മ​​റാ​​ഠി​​യി​​ൽ സം​​സാ​​രി​​ച്ച​​തു ഞ​​ങ്ങ​​ളെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി-​​മാ​​വ​​ഡി ക​​ടേ​​പത്ത​​ർ മു​​ൻ സ​​ർ​​പ​​ഞ്ച് സ​​ദാ​​ന​​ന്ദ് ജ​​ഗ്താ​​പ് പ​​റ​​ഞ്ഞു.

ര​​ജ​​നീ​​കാ​​ന്തി​​നെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം ത​​ന്‍റെ അ​​ച്ഛ​​നും മ​​റ്റു ഗ്രാ​​മ​​വാ​​സി​​ക​​ളും താ​​ര​​ത്തി​​ന്‍റെ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടെ​​ങ്കി​​ലും മ​​റു​​പ​​ടി​​യു​​ണ്ടാ​​യി​​ല്ലെ​​ന്ന് ആ​​കാ​​ശ് ച​​ഹ​​ർ എ​​ന്ന​​യാ​​ൾ പ​​റ​​ഞ്ഞു.

പൂ​​ന മേ​​ഖ​​ല​​യി​​ൽ മാ​​വ​​ഡി ക​​ടേ​​പ​​ത്ത​​ർ ഗ്രാ​​മം അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത് ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ ഗ്രാ​​മം എ​​ന്നാ​​ണ്.

ഇ​​വി​​ടെ​​നി​​ന്നു ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ മു​​ത്ത​​ച്ഛ​​ൻ ക​​ർ​​ണാ​​ട​​ക​​യി​​ലെ വി​​ജ​​യ​​പു​​ര താ​​ലൂ​​ക്കി​​ലെ ബ​​സ​​വ​​ണ്ണ ബാ​​ഗേ​​വാ​​ഡി​​യി​​ലേ​​ക്കു താ​​മ​​സം മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് കു​​ടും​​ബം ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു മാ​​റി.

ബം​​ഗ​​ളൂ​​രു​​വി​​ൽ​​വ​​ച്ചാ​​ണ് ര​​ജ​​നീ​​കാ​​ന്ത് ജ​​നി​​ച്ച​​ത്. പ്ര​​ദേ​​ശ​​ത്തെ പ​​ല കു​​ടും​​ബ​​ങ്ങ​​ളെ​​യും പോ​​ലെ തൊ​​ഴി​​ൽ തേ​​ടി​​യാ​​ണു ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ കു​​ടും​​ബം ക​​ർ​​ണാ​​ട​​ക​​യി​​ലെ​​ത്തി​​യ​​ത്.

2013ൽ ​​മ​​റാ​​ഠി സാ​​ഹി​​ത്യ​​സ​​മ്മേ​​ള​​ന​​ത്തി​​ന് ര​​ജ​​നീ​​കാ​​ന്തി​​നെ ക്ഷ​​ണി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും എ​​ത്തി​​യി​​ല്ല.

മ​​ഹാ​​രാ​​ഷ്‌​​ട്ര സ​​ർ​​ക്കാ​​രി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ അ​​വാ​​ർ​​ഡാ​​യ മ​​ഹാ​​രാ​​ഷ്‌​​ട്ര ഭൂ​​ഷ​​ൺ ര​​ജ​​നീ​​കാ​​ന്തി​​നു സ​​മ്മാ​​നി​​ക്ക​​ണ​​മെ​​ന്നു ബി​​ജെ​​പി എം​​എ​​ൽഎ അ​​നി​​ൽ ഗോ​​തെ 2016ൽ ​​ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ കു​​ടും​​ബം കോ​​ലാ​​പ്പു​​രി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണെ​​ന്നാ​​യി​​രു​​ന്നു അ​​നി​​ൽ ഗോ​​തെ​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം.

1950 ഡി​​സം​​ബ​​ർ 12നു ​​രാ​​മോ​​ജി​​റാ​​വു ഗേ​​യ്ക്ക്‌​​വാ​​ദി​​ന്‍റെ​​യും ജീ​​ജാ​​ബാ​​യി​​യു​​ടെ​​യും നാ​​ലാ​​മ​​ത്തെ കു​​ട്ടി​​യാ​​യാ​​ണു ര​​ജ​​നീ​​കാ​​ന്ത് ജ​​നി​​ച്ച​​ത്. രാ​​മോ​​ജി​​റാ​​വു പോ​​ലീ​​സ് കോ​​ൺ​​സ്റ്റ​​ബി​​ളാ​​യി​​രു​​ന്നു. ര​​ജ​​നീ​​കാ​​ന്തി​​ന് എ​​ട്ടു വ​​യ​​സു​​ള്ള​​പ്പോ​​ൾ അ​​മ്മ മ​​രി​​ച്ചു.

Related posts

Leave a Comment