മു​ട​ക്ക​മി​ല്ലാ​തെ 35 -ാം വ​ർ​ഷ​വും റോ​ഷി കാ​ൽ​ന​ട​യാ​യി മ​ല​യാ​റ്റൂ​ർ കു​രി​ശു​മ​ല​യി​ലേ​ക്ക്…

ചെ​റു​തോ​ണി: തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കി​ട​യി​ലും മു​ട​ക്ക​മി​ല്ലാ​തെ 35-ാം വ​ർ​ഷ​വും റോ​ഷി അ​ഗ​സ്റ്റി​ൻ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച മ​ല​യാ​റ്റൂ​ർ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം ന​ട​ത്തും.

ഇ​ന്ന​ലെ ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി, കാ​ഞ്ചി​യാ​ർ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി.

വൈ​കു​ന്നേ​രം ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ഭാ​ര്യ​യും മൂ​ത്ത മ​ക​ളു​മൊ​ന്നി​ച്ച് രാ​മ​പു​ര​ത്ത് ച​ക്കാ​ന്പു​ഴ​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ലേ​ക്ക് പോ​യി.

വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടു​മൊ​പ്പം പെ​സ​ഹ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് രാ​ത്രി ഒ​ൻ​പ​തോ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ച​ക്കാ​ന്പു​ഴ​യി​ൽ നി​ന്നും കാ​ൽ​ന​ട​യാ​യി മ​ല​യാ​റ്റൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

 

Related posts

Leave a Comment