ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് ശക്തി തെളിയിക്കാനുള്ള വേ​ദി​യ​ല്ല ശബരിമല: ദേവസ്വം മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ ഭൂ​മി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് ശക്തി തെളിയിക്കാനുള്ള വേ​ദി​യ​ല്ല പു​ണ്യ ഭൂ​മി​യാ​യ ശ​ബ​രി​മ​ല​യെന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന് ബാ​ധ്യ​ത​യു​ണ്ട്.

അ​തേ സ​മ​യം, ആ​ക്റ്റി​വി​സ്റ്റു​ക​ൾ​ക്ക് ആ​ക്റ്റി​വി​സം കാ​ണി​ക്കാ​നു​ള്ള വേ​ദി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​കി​ല്ല

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി മ​ല​യ​ക‍​യ​റി​യ യു​വ​തി​ക​ൾ​ക്ക് ന​ട​പ​ന്ത​ലി​ന് അ​പ്പു​റം സു​ര​ക്ഷ ഒ​രു​ക്കേ​ണ്ടെ​ന്ന് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​വ​രെ തി​രി​കെ പ​ന്പ​യി​ലെ​ത്തി​ക്കാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി. ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത് ആ​ക്ടി​വി​സ്റ്റു​ക​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഉ​ട​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടു.

ഇ​വ​രു​ടെ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​യാ​ത്ത​തി​ൽ ക​ടു​ത്ത വി​യോ​ജി​പ്പാ​ണ് ദേ​വ​സ്വം മ​ന്ത്രി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​രു​ന്ന​വ​രു​ടെ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കാ​ത്ത​തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ആ​ക്ട​ിവി​സ്റ്റു​ക​ളു​ടെ കൂ​ടെ​യ​ല്ല സ​ർ​ക്കാ​ർ. വി​ശ്വാ​സി​ക​ളോ​ട് ഒ​പ്പ​മാ​ണ് .

വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം മാ​നി​ക്കാ​തെ ഒ​രു തീ​രു​മാ​ന​വും സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളി​ല്ല. മ​ല​ക​യ​റി​യ ര​ണ്ടു പേ​രും ആ​ക്ടി​വി​സ്റ്റു​ക​ളാ​ണെ​ന്ന് ബോ​ധ്യം വ​ന്ന​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ണാ​യ​ക തീരുമാനം.

Related posts