ക​പ​ട ആ​ചാ​ര​വാ​ദി​ക​ൾ വി​ശ്വാ​സി​ക​ളെ  വ​ഴി​തെ​റ്റി​ക്കു​ന്നുവെന്ന് മ​ന്ത്രി ശൈ​ല​ജ

മാ​ഹി: ക​പ​ട ആ​ചാ​ര​വാ​ദി​ക​ൾ വി​ശ്വാ​സി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ക​യാ​ണെ​ന്നും ‌സ​വ​ർ​ണാ​ധി​പ​ത്യം തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണു ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. മാ​ഹി സ്‌​പോ​ട്‌​സ് ക്ല​ബ് ലൈ​ബ്ര​റി ആ​ൻ​ഡ് ക​ലാ​സ​മി​തി എ​ണ്‍​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും ച​രി​ത്ര​സു​വ​നീ​ര്‍ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​യ്യ​പ്പ​നെ അ​വ​ഹേ​ളി​ക്കു​ക​യാ​ണ​വ​ർ ചെ​യ്യു​ന്ന​ത്. ദൈ​വ​ത്തി​നു സ്ത്രീ ​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ല. ആ​ചാ​ര സം​ര​ക്ഷ​ക​രാ​യി അ​വ​ത​രി​ച്ചി​ട്ടു​ള്ള​വ​രു​ടെ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ത്തു.മാ​ഹി കാ​പ്പി​റ്റോ​ള്‍ വെ​ഡിം​ഗ് സെ​ന്‍റ​റി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​വി. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ​ക്കു ന​ല്‍​കി​യാ​യി​രു​ന്നു സു​വ​നീ​ര്‍ പ്ര​കാ​ശ​നം.

ക​വി​യൂ​ര്‍ രാ​ജ​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ് മാ​ഹി സു​വ​നീ​ര്‍ അ​വ​ലോ​ക​നം നി​ര്‍​വ​ഹി​ച്ചു. എം.​മു​കു​ന്ദ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​സി പ​വി​ത്ര​ന്‍, കെ.​പി സു​നി​ല്‍​കു​മാ​ര്‍, വി.​ജ​നാ​ര്‍​ദ​ന​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്‌​കാ​രം നേ​ടി​യ എം.​മു​കു​ന്ദ​നെ​യും ച​രി​ത്ര​സു​വ​നീ​ര്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത അ​സീ​സ് മാ​ഹി​യെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.

മാ​ഹി സ്‌​പോ​ട്‌​സ് ക്ല​ബ് കു​ടും​ബ​സം​ഗ​മം ഡോ.​വി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജ​നാ​ര്‍​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 70 വ​യ​സു​ക​ഴി​ഞ്ഞ അം​ഗ​ങ്ങ​ളെ എം.​മു​കു​ന്ദ​ന്‍ ആ​ദ​രി​ച്ചു. കെ.​പി സു​നി​ല്‍​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​വി​യൂ​ര്‍ രാ​ജ​ഗോ​പാ​ല​ന്‍, എം.​രാ​ഘ​വ​ന്‍, ഡോ ​എ വ​ത്സ​ല​ന്‍, ശ്രീ​കു​മാ​ര്‍​ഭാ​നു, കെ.​സി നി​കി​ലേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നാ​ട​ക​വും ഗാ​ന​മേ​ള​യു​മു​ണ്ടാ​യി.

Related posts