സാ​ല​റി ച​ല​ഞ്ചിനെതിരേ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​ത് 1.15 ല​ക്ഷം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ;എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ 82.17 ശ​ത​മാ​നം പേ​ർ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​ത് 1.15 ല​ക്ഷം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ. സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ലാ​ണ് ക​ണ​ക്ക​റി​യി​ച്ച​ത്.

ഗ​സ​റ്റ​ഡ്, നോ​ണ്‍ ഗ​സ​റ്റ​ഡ് വി​ഭാ​ഗ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ 79 ശ​ത​മാ​നം പേ​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കി. സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​രി​ൽ 85.64 ശ​ത​മാ​നം പേ​രും സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ത്തു.

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ 82.17 ശ​ത​മാ​നം പേ​ർ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യെ​ന്നു ധ​ന​കാ​ര്യ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി കെ. ​മ​ദ​ൻ​കു​മാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം നി​ർ​ബ​ന്ധ​പൂ​ർ​വം പി​ടി​ച്ചെ​ടു​ക്കു​ന്നെ​ന്നും സാ​ല​റി ച​ല​ഞ്ച് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ജി​ഒ സം​ഘ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​രോ​ട് സു​പ്രീം കോ​ട​തി ത​ന്നെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​മ്മ​ത​മി​ല്ലാ​ത്ത​വ​ർ​ക്കു വി​സ​മ്മ​ത​പ​ത്രം ന​ൽ​കാ​നും പ​റ​യു​ന്നു​ണ്ട്. ഇ​തേ മാ​തൃ​ക​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts