ദുബായില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം ! ഒടുവില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍…

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. പ്രായം 55 ആയെങ്കിലും താരം ഇന്നും അവിവാഹിതനായി തുടരുന്നതിനെപ്പറ്റി പല കഥകളുമുണ്ട്.

ലോക സുന്ദരി ഐശ്വര്യാ റായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്റെ പ്രണയിനികളില്‍ ഉള്‍പ്പെടുന്നു.തൊണ്ണൂറുകളില്‍ മസില്‍മാനായി യുവാക്കളുടെ ഹരമായിരുന്നു താരം വിവാഹിതനാണെന്ന തരത്തിലും ചില പ്രചരണങ്ങളുണ്ട്.

സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായിട്ടെത്തുന്ന ‘ക്വിക്ക് ഹീല്‍ പിഞ്ച്’ എന്ന ഷോ യുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തിയത് സല്‍മാനായിരുന്നു.

ആരാധകരുടെ ഭാഗത്ത് നിന്നും വന്ന പല ചോദ്യങ്ങളുമാണ് അര്‍ബാസ് ഖാന്‍ സല്‍മാന്‍ ഖാനോട് ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരവും താരം നല്‍കി.

അതിലൊന്ന് കുടുംബത്തെ കുറിച്ചുള്ളതായിരുന്നു. ദുബായിയില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം.

നിങ്ങള്‍ എത്ര നാള്‍ ആളുകളെ പറ്റിക്കും സല്‍മാന്‍ ഖാന്‍ നിങ്ങള്‍ക്ക് ഒരു ഭാര്യ ഉണ്ട് എന്ന സത്യം ഇവിടെ എല്ലാവര്‍ക്കും അറിയാം. അതില്‍ ഒരു പെണ്‍കുട്ടിയും ഉണ്ട്.

വര്‍ഷങ്ങളായി അവര്‍ ദുബായിലാണ് താമസം. അതിനു വേണ്ടിയല്ലേ നിങ്ങള്‍ ഇടക്കിടെ ദുബായ് സന്ദര്‍ശനം നടത്തുന്നത്. നൂര്‍ എന്നാണ് ഭാര്യയുടെ പേര്.

പതിനേഴ് വയസുള്ള മകളും ഇതിലുണ്ട്. അവരെ എപ്പോഴാണ് ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക എന്നുമാണ് ഒരു ആരാധകന്‍ ചോദിച്ചത്.

എന്നാല്‍ ഇത് ആരോടാണ് ചോദിച്ചതെന്ന് സല്‍മാന്‍ തിരിച്ച് ചോദിക്കുന്നു. നിങ്ങളോട് തന്നെയാണെന്ന് അര്‍ബാസ് തിരിച്ചും പറഞ്ഞു. എന്റെ ബാബി എവിടെ പോയതാണെന്ന് ഞാനും അന്വേഷിക്കുകയാണ്.

നൂര്‍ നിങ്ങള്‍ എത്ര ദൂരത്താണെന്ന് തമാശ രൂപേണ അര്‍ബാസും പറയുന്നു. ഈ ലോകം എല്ലാ കാര്യത്തിലും അറിവുള്ളവരാണ്.

ആരുടെ കാര്യമാണ് ഈ എഴുതിയിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു സഹോദരാ എനിക്ക് ഭാര്യയില്ല. ഞാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്.

ഒന്‍പത് വയസ് മുതല്‍ ഗാലക്‌സി അപാര്‍ട്ട്‌മെന്റിലാണ് താമസം. എന്റെ പിതാവും തൊട്ട് മുകളില്‍ തന്നെയുണ്ട്. ഞാന്‍ അവര്‍ക്ക് കൂടുതല്‍ ഉത്തരം നല്‍കുന്നില്ല.

കാരണം നമ്മള്‍ എവിടെയാണ് താമസിക്കുന്നത് ഇന്ത്യയിലുള്ള എല്ലാവര്‍ക്കും അറിയുമായിരിക്കും എന്നും സല്‍മാന്‍ ഖാന്‍ പറയുന്നു. എന്തായാലും സല്‍മാന് യഥാര്‍ഥത്തില്‍ ഭാര്യയും കുട്ടികളും ഉണ്ടോയെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Related posts

Leave a Comment