ക​വ​ള​പ്പാ​റ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സം​ഗീ​ത സാ​ന്ത്വ​ന​വു​മാ​യി പി​ന്ന​ണി ഗാ​യ​ക​ർ

എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സം​ഗീ​ത സാ​ന്ത്വ​ന​വു​മാ​യി ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രു​ടെ സം​ഘ​ട​ന. ഗാ​ന​ഗ​ന്ധ​ർ​വ​ൻ കെ.​ജെ യേ​ശു​ദാ​സ് ചെ​യ​ർ​മാ​നാ​യു​ള്ള പി​ന്ന​ണി​ഗാ​യ​ക​രു​ടെ സം​ഘ​ട​ന “സ​മം’ ആ​ണ് “സം​ഗീ​തം സ​മം സാ​ന്ത്വ​നം’ എ​ന്ന പേ​രി​ൽ പേ​ത്തു​ക​ല്ലി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ദു​ര​ന്ത​ത്തി​നി​ര​ക​ളാ​യ ആ​ളു​ക​ളു​ടെ മാ​ന​സി​ക പ​രി​മു​റു​ക്ക​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി. പി​ന്ന​ണി​ഗാ​യ​ക​രാ​യ വി​ജ​യ് യേ​ശു​ദാ​സ്, അ​ഫ്സ​ൽ, ന​ജീം അ​ർ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​തം​ഗ സം​ഘ​മാ​ണ് പോ​ത്തു​ക​ല്ലി​ൽ സം​ഗീ​ത സാ​ന്ത്വ​ന് അ​വ​ത​രി​പ്പി​ച്ച​ത്.

പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം.​പി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ക​രു​ണാ​ക​ര​ൻ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, മെ​ന്പ​ർ സി. ​സു​ഭാ​ഷ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ റെ​നി വ​ർ​ഗീ​സ്, സ​മം ഭാ​ര​വാ​ഹി പ്ര​ദീ​പ് പ​ള്ളു​രു​ത്തി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രാ​യ കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന പോ​ത്തു​ക​ല്ലി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ൻ​പി​ലാ​യി​രു​ന്നു പ​രി​പാ​ടി. കോ​ള​നി​ക്കാ​ർ പി​ന്ന​ണി​ഗാ​യ​ക​ർ​ക്കൊ​പ്പം പാ​ടാ​നും, സെ​ൽ​ഫി​യെ​ടു​ക്കാ​നും മു​ൻ​നി​ര​യി​ലെ​ത്തി​യി​രു​ന്നു.

Related posts