സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ൻ ട്വ​ന്‍റി 20 ടീ​മി​ൽ; ഏ​ക​ദി​ന നി​ര​യി​ൽ ഇ​ടം​പി​ടി​ച്ച് പൃ​ഥ്വി ഷാ

മും​ബൈ: ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ട്വ​ന്‍റി 20 ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഉ​ൾ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ റി​ഷ​ഭ് പ​ന്തി​നെ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​രാ​ട് കോ​ഹ്ലി ന​യി​ക്കു​ന്ന ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യാ​ണ്. കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ, മ​നീ​ഷ് പാ​ണ്ഡെ, റി​ഷ​ഭ് പ​ന്ത്, ശി​വം ദു​ബെ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷാ​മി, ന​വ​ദീ​പ് സൈ​നി, ര​വീ​ന്ദ്ര ജ​ഡേ​ജ, ശ​ർ​ദു​ൾ താ​ക്കു​ർ എ​ന്നി​വ​രാ​ണ് ട്വ​ന്‍റി 20 ടീ​മി​ൽ ഇ​ടം​പി​ടി​ച്ച മ​റ്റു താ​ര​ങ്ങ​ൾ.

ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ഏ​ക​ദി​ന ടീ​മി​നെ​യും ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. പൃ​ഥ്വി ഷാ​യ്ക്ക് ആ​ദ്യ​മാ​യി ഏ​ക​ദി​ന ടീ​മി​ലേ​ക്കു വി​ളി​യെ​ത്തി. വി​രാ​ട് കോ​ഹ്ലി ന​യി​ക്കു​ന്ന ടീ​മി​ൽ മ​റ്റു മാ​റ്റ​ങ്ങ​ളി​ല്ല.

ഈ ​മാ​സം 24-നാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​ത്. ബം​ഗ​ളു​രു​വി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ന​ട​ന്ന ഏ​ക​ദി​ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ധ​വാ​നു പ​രി​ക്കേ​റ്റ​ത്. ധ​വാ​നു പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് പൃ​ഥ്വി ഷാ​യ്ക്ക് ഏ​ക​ദി​ന അ​ര​ങ്ങേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.

Related posts

Leave a Comment