‘ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ പ​ര​മ്പ​ര​യ്ക്കു ശേ​ഷം ഞാ​ന്‍ ത​ക​ര്‍​ന്നു​പോ​യി, സ​ച്ചി​ന്‍ സാർ നന്നായി പിന്തുണച്ചു, അ​ദ്ദേ​ഹ​ത്തെ​പ്പോ​ലു​ള്ള ഒ​രാ​ളി​ല്‍​നി​ന്ന് ഒ​രു മാ​ര്‍​ഗ​നി​ര്‍​ദേ​ശം ല​ഭി​ക്കു​ന്ന​തി​ലും വ​ലു​ത് എ​ന്താ​ണു​ള്ള​ത്’: സ​ഞ്ജു സാം​സ​ണ്‍

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ല്‍ ഒ​രേ​യൊ​രു ഇ​തി​ഹാ​സ​മേ ഉ​ള്ളെ​ന്ന് വീ​ണ്ടും അ​ടി​വ​ര​യി​ടു​ന്ന മു​ഹൂ​ര്‍​ത്ത​മാ​യി​രു​ന്നു അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ അ​ര​ങ്ങേ​റി​യ ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ല്‍. ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ഫൈ​ന​ല്‍ ജ​യ​ത്തി​ലൂ​ടെ മൂ​ന്നാം ത​വ​ണ​യും ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ചാ​യ​ത് മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം സ​ഞ്ജു സാം​സ​ണ്‍.

പ്ലെ​യ​ര്‍ ഓ​ഫ് ദ ​ടൂ​ര്‍​ണ​മെ​ന്‍റ് പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ ത​ന്നെ സ​ഹാ​യി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് സ​ഞ്ജു ന​ട​ത്തി​യ​ത്. സ​ച്ചി​ന്‍ സാ​റു​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ളം ഞാ​ന്‍ നി​ര​ന്ത​രം കോ​ണ്ടാ​ക്ട് ചെ​യ്തി​രു​ന്നു. ഫൈ​ന​ലി​ന്‍റെ ത​ലേ​ദി​വ​സ​വും കോ​ണ്ടാ​ക്ട് ചെ​യ്തു.

2011 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ മ​റ്റൊ​രു താ​രം സ​ച്ചി​ന്‍റെ മാ​ന​സി​ക പി​ന്തു​ണ​യെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു; യു​വ​രാ​ജ് സിം​ഗ്. 2011 ലോ​ക​ക​പ്പി​നു തൊ​ട്ടു​മു​മ്പ് ഫോം ​ന​ഷ്ട​പ്പെ​ട്ട് ന​ട്ടം​തി​രി​ഞ്ഞ, കാ​ന്‍​സ​ര്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ല​ട്ടി​യ യു​വ​രാ​ജി​നു മാ​ന​സി​ക​മാ​യി എ​ല്ലാ പി​ന്തു​ണ​യും സ​ച്ചി​നാ​യി​രു​ന്നു ന​ല്‍​കി​യ​ത്. 2011 ലോ​ക​ക​പ്പി​ലെ പ്ലെ​യ​ര്‍ ഓ​ഫ് ദ ​ടൂ​ര്‍​ണ​മെ​ന്‍റാ​യി​രു​ന്നു യു​വി എ​ന്ന​തും മ​റ്റൊ​രു ച​രി​ത്രം.

സ​ഞ്ജു​വി​ന്‍റെ വാ​ക്കു​ക​ള്‍
2026 ലോ​ക​ക​പ്പ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​ടൂ​ര്‍​ണ​മെ​ന്‍റ് ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം സ​ഞ്ജു: “ഒ​രു സ്വ​പ്നം പോ​ലെ തോ​ന്നു​ന്നു. വ​ള​രെ സ​ന്തോ​ഷ​വും ന​ന്ദി​യും. വാ​ക്കു​ക​ള്‍ ഇ​ല്ല. ഈ ​മു​ഹൂ​ര്‍​ത്ത​ത്തി​നാ​യി ഒ​ന്നു ര​ണ്ടു വ​ര്‍​ഷം മു​മ്പ് പ​രി​ശ്ര​മം ആ​രം​ഭി​ച്ച​താ​ണ്. 2024 ലോ​ക​ക​പ്പ് ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ളി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

അ​തു​പോ​ലെ അ​ല്ലാ​തി​രി​ക്കാ​ന്‍ ഞാ​ന്‍ പ​രി​ശ്ര​മി​ച്ചു. എ​ന്നാ​ല്‍, ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ പ​ര​മ്പ​ര​യ്ക്കു ശേ​ഷം ഞാ​ന്‍ ത​ക​ര്‍​ന്നു​പോ​യി, എ​ന്‍റെ സ്വ​പ്ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. എ​ന്തു​ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന ചി​ന്ത എ​ന്നെ അ​ല​ട്ടി. പ​ക്ഷേ, ദൈ​വ​ത്തി​ന് വ്യ​ത്യ​സ്ത​മാ​യ പ​ദ്ധ​തി​ക​ളു​ണ്ടാ​യി​രു​ന്നു.

സ്വ​പ്നം കാ​ണാ​ന്‍ ധൈ​ര്യ​മു​ള്ള​യാ​ളാ​യ​തി​നാ​ല്‍ എ​നി​ക്ക് പ്ര​തി​ഫ​ലം ല​ഭി​ച്ചു. നി​ര​വ​ധി മു​ന്‍ ക​ളി​ക്കാ​ര്‍ എ​ന്നെ സ​മീ​പി​ച്ച് എ​ന്നെ സ​ഹാ​യി​ക്കാ​ന്‍ ശ്ര​മി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ളാ​യി, ഞാ​ന്‍ സ​ച്ചി​ന്‍ സാ​റു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ചു, അ​ദ്ദേ​ഹ​വു​മാ​യി വ​ലി​യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലു​ള്ള ഒ​രാ​ളി​ല്‍​നി​ന്ന് ഒ​രു മാ​ര്‍​ഗ​നി​ര്‍​ദേ​ശം ല​ഭി​ക്കു​ന്ന​തി​ലും വ​ലു​ത് എ​ന്താ​ണു​ള്ള​ത്? എ​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​രോ​ടും ഞാ​ന്‍ വ​ള​രെ ന​ന്ദി​യു​ള്ള​വ​നാ​ണ്. ഈ ​നേ​ട്ട​ങ്ങ​ള്‍ എ​നി​ക്ക് വ​ള​രെ വ​ലു​താ​ണ്. ഇ​പ്പോ​ള്‍ ഞാ​ന്‍ അ​ത് ആ​സ്വ​ദി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ടു​ത്ത​ത് എ​ന്തെ​ന്ന് പി​ന്നീ​ട് ആ​ലോ​ചി​ക്കാം”.

Related posts

Leave a Comment