സൻസിയയെ ഇഢലി തട്ട് ചതിച്ചു; പാ​ത്ര​ത്തി​ന്‍റെ ന​ടു​വി​ലെ ദ്വാ​ര​ത്തി​ൽ  കൈവിരൽ അകപ്പെട്ടു; വേദനകൊണ്ടു പുളഞ്ഞ കുഞ്ഞുമായി വീട്ടുകാർ ഫയർഫോഴ്സ് ഓഫീസിലെത്തി വിരൽ പുറത്തെടുത്തു; ഐ​സ്ക്രീം ന​ൽ​കി സ​ന്തോ​ഷി​പ്പിച്ച് കുട്ടിയെ യാത്രയാക്കി ജീവനക്കാർ ഓർമ്മപ്പെടുത്തുന്ന ഒരുകാര്യമിങ്ങനെ……

വൈ​ക്കം: അ​മ്മ​മാ​ർ ശ്ര​ദ്ധി​ക്കാ​ൻ. അ​ടു​ക്ക​ള​യി​ൽ കു​ട്ടി​ക​ളെ​ത്തി​യാ​ൽ ഇ​ഢ​ലിപ്പാ​ത്രവും കലവുമടങ്ങിയ പാത്രങ്ങൾ മാ​റ്റി​വ​യ്ക്കു​ക. സംസ്ഥാനത്ത് ഇത്തരത്തിലുള്ള അപകടങ്ങളിൽ കുട്ടികൾ പെടുന്നത്  പതിവു കാഴ്ചയാവുകയാണ്. ഇത്തരത്തിൽ  ഇ​ന്ന​ലെ ത​ല​യാ​ഴ​ത്ത് മൂ​ന്നു വ​യ​സു​കാ​രി​യു​ടെ വി​ര​ൽ ഇ​ഢ​ലിപ്പാ​ത്ര​ത്തി​ന്‍റെ ന​ടു​വി​ലെ ദ്വാ​ര​ത്തി​ൽ അ​ക​പ്പെ​ട്ടി​ട്ട് ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​തും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റീ​ൽ പാ​ത്രം മു​റി​ച്ചാ​ണ് കു​ട്ടി​യു​ടെ വി​ര​ൽ പു​റ​ത്തെ​ടു​ത്ത​ത്.

വൈ​ക്കം ത​ല​യാ​ഴം മ​ല​യി​ൽ​പ​റ​ന്പി​ൽ ര​ഞ്ജി​ത്തി​ന്‍റെ മ​ക​ൾ സ​ൻ​സി​യ (മൂ​ന്ന്) യു​ടെ ഇ​ട​തു കൈ​യി​ലെ ചു​ണ്ടു​വി​ര​ലാ​ണ് സ്റ്റീ​ൽ ഇ​ഢ​ലിപ്പാ​​ത്ര​ത്തി​ന്‍റെ ന​ടു​വി​ലെ ദ്വാ​ര​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നു ​കു​ടു​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും കു​ഞ്ഞി​ന്‍റെ വി​ര​ൽ ഉൗ​രി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ കു​ഞ്ഞി​നെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​ഷാ​ജി കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്കം ഫ​യ​ർ ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ അ​ര​മ​ണി​ക്കൂ​ണി​ക്കൂ​റി​ന​കം അ​പ​ക​ടം കൂ​ടാ​തെ പാ​ത്രം മു​റി​ച്ചു വി​ര​ൽ വേ​ർ​പെ​ടു​ത്തി.

വേ​ദ​ന​യി​ൽ പു​ള​ഞ്ഞ് ക​ര​ഞ്ഞു ത​ള​ർ​ന്ന കു​ഞ്ഞി​നെ അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം ഐ​സ്ക്രീം ന​ൽ​കി സ​ന്തോ​ഷി​പ്പി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് മ​ട​ക്കി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ സി.​ആ​ർ. ജ​യ​കു​മാ​ർ, ഫ​യ​ർ​മാ​ൻ​മാ​രാ​യ റെ​ജി​മോ​ൻ,സ​നീ​ഷ്. ര​ഞ്ജി​ത്,അ​ല​ക്സ്,അ​മ​ർ​ജി​ത്, പ്ര​സു ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts