അങ്കമാലിയിൽ മധ്യവയസ്കൻ ​കല്ലു​കൊ​ണ്ട് ഇടിയേറ്റ് കൊ​ല​പ്പെ​ട്ട  സംഭവം; ഏ​ഴു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

അ​ങ്ക​മാ​ലി: അങ്കമാലി ടൗണിൽ ക​ട​വ​രാ​ന്ത​യി​ൽ മധ്യവയസ്കനെ കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏ​ഴു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ ചാ​ല പ​റ​മ്പ​ൻ സ​ത്യ​നെ (55)യാണ് ത​ല​യി​ൽ ക​ല്ലു​കൊ​ണ്ട് ഇടിയേറ്റ് കൊ​ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ങ്ക​മാ​ലി ടൗ​ണി​ൽ ചെ​രു​പ്പു​കു​ത്തു​ന്ന ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് സ​ത്യ​ൻ.​വ​ർ​ഷ​ങ്ങ​ളാ​യി അ​ങ്ക​മാ​ലി​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി റോ​ഡ​രി​കി​ൽ ജോ​ലി​യും ക​ട വ​രാ​ന്ത​യി​ൽ അ​ന്തി​യു​റ​ക്ക​വു​മാ​യി​രു​ന്നു പ​തി​വ്. കെഎ​സ്ആ​ർടിസി ബ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് ദേ​ശീ​യ പാ​ത​യി​ൽ പ​ഴ​ക്ക​ട​യു​ടെ ഷ​ട്ട​റി​നോ​ട് ചേ​ർ​ന്ന് ത​ല​യി​ൽ ക​ല്ല് വീ​ണ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

പ​ഴ​ങ്ങ​ൾ വ​യ്ക്കു​ന്ന സ്റ്റാ​ൻഡിന്‍റെ മ​റ​യി​ലു​മാ​യി​രു​ന്നു.​ രാ​വി​ലെ ക​ട​യു​ടെ അ​ടു​ത്തു​കൂ​ടെ ക​ട​ന്നു​പോ​യ​വ​ർ ര​ക്തം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു സ​ത്യ​ന്‍റെ ത​ല​യി​ൽ ഇ​ട്ടി​രി​ക്കു​ന്ന ക​ല്ല് റോ​ഡ​രി​കി​ൽ നി​ന്നും ഇ​ള​ക്കി​യെ​ടു​ത്തി​ട്ടു​ള്ള​താ​ണ്. 13.5 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ക​ല്ലാ​ണ് ത​ല​യി​ൽ പ​തി​ച്ചി​ട്ടു​ള്ള​ത്.

സ​ത്യ​നു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രെ​യാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്.​ കൂ​ടാ​തെ സ​മീ​പ​ത്തെ ക​ട​യു​ടെ സി​സി​ടി​വി യി​ൽ പ​തി​ഞ്ഞി​ട്ടു​ള്ള ഒ​രു വി​ക​ലാം​ഗ​നു​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ടു പേ​രെ പോ​ലീ​സ് തെ​ര​യു​ന്നു​ണ്ട്.

ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രി​ൽ നി​ന്നും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സി​ന് ഇതുവരെ ല​ഭി​ച്ചി​ട്ടി​ല്ല.കൊ​ല​പാ​ത​കം ന​ട​ന്ന ക​ട​യു​ടെ സ​മീ​പ​ത്ത് നാ​ലു ക​ട​ക​ൾ​ക്കു മു​മ്പി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു സ്ഥ​ല​ത്തെ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നെ ആ​ശ്ര​യി​ച്ചാ​ണ് പോ​ലീ​സ് നീ​ങ്ങു​ന്ന​ത്.

Related posts