കോ​ഹ്‌​ലി​ക്കു സെ​ഞ്ചു​റി; ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ 59 റ​ൺ​സി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 280 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സ് 42 ഓ​വ​റി​ൽ 210 റ​ൺ​സി​ന് പു​റ​ത്താ​യി. മ​ഴ​യെ തു​ട​ർ​ന്ന് മ​ത്സ​രം ത​ട​സ​പ്പെ​ട്ട​തോ​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 46 ഓ​വ​റി​ൽ 270 റ​ൺ​സാ​യി ചു​രു​ക്കീ​യി​രു​ന്നു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ഇ​വി​ൻ ലെ​വീ​സി​നും (65) മ​ധ്യ​നി​ര​യി​ൽ നി​ക്കോ​ളാ​സ് പൂ​രാ​നും (42) മാ​ത്ര​മാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. ക്രിസ് ഗെയ്‌ലിനെ (11) തുടക്കത്തിലേ പുറത്താക്കാൻ ഇന്ത്യക്കായി. ഭുവനേശ്വറാണ് വിക്കറ്റ് വീഴ്ത്തിയത്. നാ​ല് പേ​ർ​ക്ക് ഇ​ര​ട്ട അ​ക്കം ക​ട​ക്കാ​നാ​യി​ല്ല. ഇ​തി​ൽ മൂ​ന്നു പേ​ർ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഭു​വ​നേ​ശ്വ​ർ കു​മാ​റാ​ണ് വി​ൻ​ഡീ​സി​നെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പും ഷ​മി​യും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ഖ​ലീ​ൽ അ​ഹ​മ്മ​ദും ജ​ഡേ​ജ​യും ഓ​രോ​വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ, നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 279 റ​ണ്‍​സ് നേ​ടി​യ​ത്.ഇ​ന്ത്യ​ൻ ഓ​പ്പ​ണ​റു​മാ​ർ പ​ത​റി​യ​യി​ട​ത്തു​നി​ന്ന് കോ​ഹ്‌​ലി ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശി​ഖ​ർ ധ​വാ​ൻ ര​ണ്ട് റ​ണ്‍​സും രോ​ഹി​ത് ശ​ർ​മ്മ 18 റ​ണ്‍​സും ഋ​ഷ​ഭ് പ​ന്ത് 20 റ​ണ്‍​സു​മെ​ടു​ത്തു മ​ട​ങ്ങി. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ശ്രേ​യ​സ് അ​യ്യ​രെ കൂ​ട്ടു​പി​ടി​ച്ചാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ പോ​രാ​ട്ടം.

സെ​ഞ്ചു​റി നേ​ടി​യ കോ​ഹ്‌​ലി​യെ ബ്രാ​ത്ത്‌​വൈ​റ്റ് പ​വ​ലി​യ​ൻ ക​യ​റ്റി. 125 പ​ന്തി​ൽ 14 ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 120 റ​ണ്‍​സെ​ടു​ത്താ​ണ് കോ​ഹ്‌​ലി മ ​ട​ങ്ങി​യ​ത്. ശ്രേ​യ​സ് അ​യ്യ​ർ 68 പ​ന്തി​ൽ 71 റ​ണ്‍​സും അ​ടി​ച്ചു കൂ​ട്ടി. കേ​ദാ​ർ ജാ​ദ​വും ര​വീ​ന്ദ്ര ജ​ഡേ​ജ​യും 16 റ​ണ്‍​സ് വീ​ത​മെ​ടു​ത്തു. വി​ൻ​ഡീ​സി​നാ​യി കാ​ർ​ലോ​സ് ബ്രാ​ത്ത്‌​വൈ​റ്റ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ഷെ​ൽ​ഡ​ൻ കോ​ട്ട്റെ​ൽ, ജ​യ്സ​ണ്‍ ഹോ​ൾ​ഡ​ർ, റോ​സ്റ്റ​ണ്‍ ചേ​സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

Related posts