മാ​താ​പി​താ​ക്ക​ൾ ക​യ്യൊ​ഴി​ഞ്ഞ കു​രു​ന്നു​ക​ൾ​ക്ക്   ത​ണ​ലൊ​രു​ക്കി സേ​വാ​ഭാ​ര​തി;  തുടർ വിദ്യാഭ്യാസത്തിനുള്ള എല്ലാ സൗകര്യവുമൊരുക്കുമെന്ന് ഭാരവാഹികൾ

കൊ​ട​ക​ര: മാ​താ​പി​ത​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​തോ​ടെ നി​രാ​ലം​ബ​രാ​യ മൂ​ന്നു​കു​രു​ന്നു​ക​ൾ​ക്ക് ത​ണ​ലൊ​രു​ക്കി സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ. കൊ​ട​ക​ര കും​ഭാ​ര​ത്തെ​രു​വി​ൽ വ​യോ​ധി​ക​നാ​യ മു​ത്ത​ച്ഛ​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗീ​ത(9) ,ശ്വേ​ത(7),നി​കി​ത (അ​ഞ്ച്) എ​ന്നീ കു​രു​ന്നു​ക​ളു​ടെ സം​ര​ക്ഷ​ണ​വും പ​ഠ​ന​ച്ചെ​ല​വു​മാ​ണ് സേ​വാ​ഭാ​ര​തി ഏ​റ്റെ​ടു​ത്ത​ത്.

കൊ​ട​ക​ര​യി​ൽ വ​ന്നു താ​മ​സി​ക്കു​ന്ന ആ​ന്ധ്ര സ്വ​ദേ​ശി സ​ന്പ​ത്തി​ന്‍റെ പേ​ര​ക്കു​ട്ടി​ക​ളാ​ണ് ഈ ​കു​രു​ന്നു​ക​ൾ. ഇ​ള​യ കു​ട്ടി​ക്ക് മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ അ​മ്മ ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു​പോ​യി. അ​ച്ഛ​നും പി​ന്നീ​ട് ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു. വ​യോ​ധി​ക​നാ​യ മു​ത്ത​ച്ഛ​നാ​ണ് മൂ​ന്നു​കു​ട്ടി​ക​ളേ​യും സം​ര​ക്ഷി​ച്ചു​പോ​ന്നി​രു​ന്ന​ത്.

ഇ​വ​രു​ടെ ദൈ​ന്യ​ത അ​റി​ഞ്ഞ് സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ര​ക​ത്തു​ള്ള സ​ജ്ജീ​വ​നി ബാ​ലി​ക സ​ദ​ന​ത്തി​ൽ താ​മ​സി​പ്പി​ച്ച് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​നാ​ണ് സേ​വാ​ഭാ​ര​തി​യു​ടെ തീ​രു​മാ​നം.

ഇന്നലെ രാ​വി​ലെ കും​ഭാ​ര​തെ​രു​വി​ലെ​ത്തി ഇ​വ​ർ കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്തു. ആ​ർ.​എ​സ്.​എ​സ്. വി​ഭാ​ഗ് കാ​ര്യ​കാ​രി സ​ദ​സ്യ​ൻ കെ.​ആ​ർ. ദേ​വ​ദാ​സ് ,സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രാ​യ എം.​എ​ൻ. തി​ല​ക​ൻ, ര​ഘു പി. ​മേ​നോ​ൻ, എം ​സു​നി​ൽ​കു​മാ​ർ, വ​ത്സ​ൻ തോ​ട്ടാ​പ്പി​ള്ളി, വി​നോ​ദ് പി​ള്ള, ന​ന്ദ​കു​മാ​ർ വി​ള​ക്ക​ത്ത​റ, എ.​കെ. പ്രേ​മ​ൻ, സ​ഹ​ദേ​വ​ൻ കാ​വി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു്ട്ടി​ക​ളെ ഏ​റ്റെ​ടു​ത്ത​ത്.

Related posts