സൂ​ര്യ ചി​ത്ര​ഗോ​പു​രവാ​തി​ലു​ക​ൾ തു​റ​ക്കു​മ്പോ​ൾ…വ​ര്‍​ണ​ങ്ങ​ളാ​യി വ​ര​വേ​ല്‍​ക്കാൻ ഹൃ​ദ​യ സ്പ​ന്ദ​ന​ങ്ങ​ളും, സ്വ​പ്‌​ന​ജാ​ല​ങ്ങ​ളും, മൃ​ത്യു​വും, ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ൽ​പ്പും

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യ സ്പ​ന്ദ​ന​ങ്ങ​ളും സ്വ​പ്‌​ന​ജാ​ല​ങ്ങ​ളും മൃ​ത്യു​വും ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ൽ​പ്പും യു​ദ്ധ ഭീ​ക​ര​ത​യും വെ​ള്ള​രി​പ്രാ​വി​ന്‍റെ ചി​റ​ക​ടി​യും… സൂ​ര്യ ചി​ത്ര വാ​തി​ലു​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത​ത​യും വ​ര്‍​ണ​ങ്ങ​ളാ​യി വ​ര​വേ​ല്‍​ക്കു​ക​യാ​ണ്.

48-ാമ​ത് സൂ​ര്യാ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ആ​ര്‍​ട്ട് ഗേ​റ്റ് ആ​സ്വാ​ദ​ക ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്നു. തൈ​ക്കാ​ട് ഗ​ണേ​ശ​ത്തി​ലാ​ണ് പെ​യി​ന്‍റിം​ഗ് പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും ലൈ​വ് പെ​യി​ന്‍റിം​ഗും ഉ​ള്‍​പ്പെ​ടു​ന്ന ആ​ര്‍​ട്ട് ഗേ​റ്റ്. ആ​ർ​ട്ട് ഗേ​റ്റി​ലെ സൂ​ര്യ ചി​ത്ര​യി​ൽ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്മാ​രാ​യ ബി.​ഡി.​ദ​ത്ത​ന്‍, പ്ര​ഫ. കാ​ട്ടൂ​ര്‍. ജി. ​നാ​രാ​യ​ണ​പി​ള്ള, കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ര്‍, നേ​മം പു​ഷ്പ​രാ​ജ്, കെ. ​ജ​യ​കു​മാ​ര്‍, ഭ​ട്ട​തി​രി, ടി.​സി.​രാ​ജ​ന്‍, വേ​ണു തെ​ക്കേ​മ​ഠം, ഷി​ബു​ച​ന്ദ് എ​ന്നി​വ​രു​ടെ പെ​യി​ന്‍റിം​ഗു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.

മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​ജ​യ​കു​മാ​റി​ന്‍റെ സ്വ​പ്ന​സു​ന്ദ​ര​മാ​യ പ്ര​കൃ​തി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​ല​യു​ടെ ഗോ​പു​ര വാ​തി​ല്‍ തു​റ​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് കാ​ണാ​വു​ന്ന​ത് മു​ന്‍ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ പ്ര​ഫ. കാ​ട്ടൂ​ര്‍. ജി.​നാ​രാ​യ​ണ​പി​ള്ള​യു​ടെ “ഡ​യ​ലോ​ഗ്’ എ​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര പ​ര​മ്പ​ര​യാ​ണ്.

ചി​ന്ത ന​ഷ്ട​മാ​വു​ക​യും പൊ​ള്ള​യാ​യ വാ​ക്കു​ക​ള്‍ സ്ഥാ​നം പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​ത്തെ​യാ​ണ് കാ​ട്ടൂ​ര്‍ “ഡ​യ​ലോ​ഗ്’ എ​ന്ന മൂ​ന്ന് ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. വാ​യ തു​റ​ന്നി​രി​ക്കു​ന്ന നൂ​റു നൂ​റു മു​ഖ​ങ്ങ​ളും അ​ന്ത​രീ​ക്ഷ​ത്തി​ലെ ക​റു​ത്ത പു​ക​മ​റ​യും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ക​പ​ട വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്നു.

സ്വ​ന്തം സ്വാ​ര്‍​ഥ​ത​യ്ക്കാ​യി പ്ര​കൃ​തി​യെ വേ​ട്ട​യാ​ടു​ന്ന പു​തി​യ കാ​ല​ത്തെ മ​നു​ഷ്യ​നെ ബി.​ഡി.​ദ​ത്ത​ന്‍റെ പെ​യി​ന്‍റിം​ഗ് ആ​വി​ഷ്ക​രി​ക്കു​ന്നു. പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​നെ​തി​രേ ബി. ​ഡി. ദ​ത്ത​ൻ വ​ര​ച്ച പ്ര​ശ​സ്ത ചി​ത്ര പ​ര​മ്പ​ര​യി​ലെ ഒ​രു പ്ര​ധാ​ന പെ​യി​ന്‍റിം​ഗ് ആ​ണി​ത്. മ​നു​ഷ്യ​ന്‍റെ കൈ​മ​ട​ക്കി​നു​ള്ളി​ല്‍​പ്പെ​ട്ട് ഞെ​രി​ഞ്ഞ​മ​ര്‍​ന്ന​രി​ക്കു​ന്ന പ​ക്ഷി​ക​ളു​ടെ ക​ണ്ണു​ക​ളി​ലെ ദ​യ​നീ​യ​ത ഭൂ​മി​യു​ടെ നി​സ​ഹാ​യ​ത​യെ​യും ക​ഠി​ന​വ്യ​ഥ​യേ​യും ഓ​ര്‍​മി​പ്പി​ക്കു​ന്നു!

പ്ര​പ​ഞ്ചം ഒ​ന്നാ​ണെ​ന്നും ലോ​കം മു​ഴു​വ​ന്‍ ഉ​ള്ള മ​നു​ഷ്യ​രു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പ് സ​മാ​ന​മാ​ണെ​ന്നും ഉ​ള്ള വ​ര്‍​ണ സ​ന്ദേ​ശ​മാ​ണ് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ കൂ​ടി​യാ​യ ചി​ത്ര​കാ​ര​ന്‍ നേ​മം പു​ഷ്പ​രാ​ജി​ന്‍റെ സ​ര്‍​റി​യ​ലി​സ്റ്റി​ക് പെ​യി​ന്‍റിം​ഗ് വെ​ളി​വാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ പൗ​രാ​ണി​ക ബിം​ബ​ങ്ങ​ള്‍ പ​ല​തും ഈ​ജി​പ്റ്റ്, ഗ്രീ​ക്ക് സം​സ്‌​കാ​ര​ങ്ങ​ളി​ലും ഉ​ണ്ടെ​ന്ന സ​ത്യ​വും വൃ​ത്ത​രൂ​പ​ത്തി​ലെ പെ​യി​ന്‍റിം​ഗ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

സ​ര്‍​റി​യ​ലി​സ്റ്റി​ക്ക് പെ​യി​ന്‍റിം​ഗു​ക​ളു​ടെ വ​ക്താ​വാ​യ ലോ​ക പ്ര​ശ​സ്ത സ്പാ​നി​ഷ് ചി​ത്ര​കാ​ര​ന്‍ സാ​ല്‍​വ​ഡോ​ര്‍ ഡാ​ലി​യെ​യും പെ​യി​ന്‍റിം​ഗി​ല്‍ പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മേ​ഘ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​വി​ചാ​രി​ത​മാ​യി തെ​ളി​ഞ്ഞ രൂ​പ​ങ്ങ​ളി​ല്‍, ചി​ത്ര​കാ​ര​ന്‍ പ്ര​ണ​യ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യും, ആ​ര്‍​ദ്ര​ത​യും ക​ണ്ട​പ്പോ​ള്‍ ഉ​ണ​ര്‍​ന്ന പെ​യി​ന്‍റിം​ഗ് അ​പൂ​ര്‍​വ സൗ​ന്ദ​ര്യ​മാ​വു​ന്നു.

മു​ഖം ന​ഷ്ട​പ്പെ​ടു​ന്ന പു​തി​യ​കാ​ല പ്ര​ണ​യ​ത്തെ കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​തും ശ്ര​ദ്ധേ​യം. മു​ന്‍​കാ​ല​ത്തെ പ്ര​ണ​യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും ആ​ര്‍​ദ്ര​ത​യും ന​ഷ്ട​മാ​വു​ക​യും പ​ക​രം പ്ര​തി​കാ​ര​ത്തി​ന്‍റെ ക്രൗ​ര്യം നി​റ​യു​ക​യും ചെ​യ്യു​ന്ന വ​ര്‍​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തി​ന്‍റെ സ്ത്രീ-​പു​രു​ഷ മു​ഖ​ങ്ങ​ളി​ല്‍ കാ​ണാം.

ഗാ​സ​യി​ലെ യു​ദ്ധ​ക്കെ​ടു​തി​ക​ളു​ടെ ഭീ​ക​ര​മാ​യ മു​ഖ​മാ​ണ് ടി.​സി. രാ​ജ​ന്‍റെ യു​ദ്ധ​ച്ചി​ത്രം തു​റ​ന്നു കാ​ട്ടു​ന്ന​ത്. പൊ​ക്കി​ള്‍​ക്കൊ​ടി പോ​ലും മു​റി​ച്ചു മാ​റ്റു​ന്ന​തി​നു മു​ന്‍​പേ ബോം​ബി​ന്‍റെ ന​ടു​വി​ല്‍ അ​ക​പ്പെ​ടു​ന്ന അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും പെ​യി​ന്‍റിം​ഗ് ക​ര​ള​ലി​യി​ക്കു​ന്ന​താ​ണ്.

അ​ക്ഷ​ര​ങ്ങ​ളു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ കാ​ന്‍​വാ​സി​ല്‍ ആ​വാ​ഹി​ച്ചി​രി​ക്കു​ക​യാ​ണ് കാ​ലി​യോ​ഗ്രാ​ഫ​റും ചി​ത്ര​കാ​ര​നു​മാ​യ ഭ​ട്ട​തി​രി. പാ​രാ​വാ​രം എ​ന്ന പെ​യി​ന്‍റിം​ഗ് ഇ​തി​ന്‍റെ അ​ട​യാ​ള​മാ​ണ്. കു​മാ​ര​നാ​ശാ​ന്‍റെ ക​വി​ത​യു​ടെ ദാ​ര്‍​ശ​നി​ക ആ​ഴ​ങ്ങ​ള്‍ ചി​ത്ര​പ്ര​ത​ല​ത്തി​ല്‍ പു​തി​യൊ​രു അ​നു​ഭൂ​തി പ​ക​രു​ന്നു.

സ്ത്രീ ​മ​ന​സും ശ​രീ​ര​വും അ​തി​ക്രൂ​ര​മാ​യി വേ​ട്ട​യാ​ട​പ്പെ​ടു​ന്ന വ​ര്‍​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യം പോ​ലെ വേ​ണു തെ​ക്കേ​മ​ഠ​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ് കാ​ണാം. ത​ല​കീ​ഴാ​യി കാ​ണ​പ്പെ​ടു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യം ഇ​ക്കാ​ല​ഘ​ട്ട​ത്തി​ന്‍റെ ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റു​ന്നു.

കാ​ലി​ല്‍ “ടാ​ഗ്’ കെ​ട്ടി​യ ര​ക്ത​സാ​ക്ഷി​യു​ടെ ഭൗ​തി​ക ശ​രീ​ര​വും അ​തി​ല്‍ നി​ന്നും ഊ​ര്‍​ന്ന് വീ​ഴു​ന്ന ചോ​ര, രു​ചി​ക്കു​ന്ന ശ​വം​തീ​നി ഉ​റു​മ്പു​ക​ളും രാ​ഷ‌​ട്രീ​യ ലോ​ക​ത്തി​ന്‍റെ ബാ​ക്കി പ​ത്ര​മാ​വു​ന്നു. പു​തി​യ സാ​മൂ​ഹ്യാ​ന്ത​രീ​ക്ഷ​ത്തെ അ​മൂ​ര്‍​ത്ത​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന യു​വ ചി​ത്ര​കാ​ര​ന്‍ ഷി​ബു ച​ന്ദി​ന്‍റെ ചു​രു​ളി ചി​ത്ര​വും (സ്ക്രോ​ൾ പെ​യി​ന്റിം​ഗ്) എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

മ​നു​ഷ്യ​നും പ്ര​കൃ​തി​യും നി​ര​ന്ത​രം പ​ലാ​യ​നം ചെ​യ്യു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രി​ട​ത്ത് നി​ന്ന് മ​റ്റൊ​രു ഇ​ട​ത്തേ​ക്ക് ചു​രു​ട്ടി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന ചു​രു​ളി പെ​യി​ന്‍റിം​ഗു​ക​ളു​ടെ പ്ര​സ​ക്തി ഏ​റെ​യാ​ണെ​ന്ന് ഷി​ബു ച​ന്ദ് പ​റ​യു​ന്നു. ആ​ർ​ട്ട് ഗേ​റ്റ് 20 വ​രെ തു​ട​രും.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment