വ്യാ​പാ​രി നേ​താ​വി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം; അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നെ​ന്നു കാ​ട്ടി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി യു​വ​തി

കാ​യം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​ക്ക് നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെന്ന് ഡി​ജി​പി​ക്ക് യു​വ​തി​യു​ടെ പ​രാ​തി.ഇ​തേ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഡി​ജി​പി ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഉ​ന്ന​ത വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ നി​യോ​ഗി​ക്കാ​നും അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്‌​ച പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വും ഡി​ജി​പി ന​ൽ​കി.

നി​ല​വി​ൽ കാ​യം​കു​ളം ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ യു​വ​തി​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തി.

കേ​സി​ൽ പ്ര​തി​യാ​യ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​യം​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദി​ന്‍റെ സ്വാ​ധീ​ന​ത്തി​ന് പോ​ലീ​സ് വ​ഴ​ങ്ങി​യെ​ന്നും കൃ​ത്യ​സ​മ​യ​ത്ത് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​നോ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നോ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നും യു​വ​തി ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ നാ​ലി​ന് പു​ല​ർ​ച്ചെ കാ​യം​കു​ള​ത്തു വ​ച്ച് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ര​ക്ഷ​ക​നാ​യെ​ത്തി​യ സി​നി​ൽ സ​ബാ​ദ് യു​വ​തി​ക്ക് നേ​രേ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment