പൊ​ളി​ച്ച​ല്ലോ കാ​ച്ചി​ൽ… ര​തി​ഷി​നു മ​ണ്ണ് ന​ൽ​കി​യ​ത് ഭീ​മ​ൻ കാ​ച്ചി​ൽ; തൂ​ക്കം കേ​ട്ടാ​ൽ ഞെ​ട്ടും

ഓ​ട്ടോ​ഡ്രൈ​വ​ർ ര​തീ​ഷ് കൃ​ഷി​യി​ലും ടോ​പ്ഗി​യ​റി​ൽ. ഓ​ട്ട​ത്തി​ന്‍റെ ഇ​ട​വേ​ള കൃ​ഷി​ക്കാ​യി നീ​ക്കി​വെ​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് ഇ​ത്ത​വ​ണ മ​ണ്ണ് സ​മ്മാ​നി​ച്ച​ത് 34 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ഭീ​മ​ൻ​കാ​ച്ചി​ൽ.​തോ​ട്ട​പ്പ​ള്ളി ആ​ലു​ങ്ക​ൽ എ. ​ബി.​ര​തീ​ഷി​ന്‍റെ പ​റ​മ്പി​ൽ നി​ന്നാ​ണ് ഭീ​മ​ൻ കാ​ച്ചി​ൽ വി​ള​വെ​ടു​ത്ത​ത്. ളാ​ക്കാ​ട്ടൂ​ർ ക​വ​ല​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ര​തീ​ഷ് ഓ​ട്ട​മി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ൾ കൃ​ഷി​ക്കാ​യി നീ​ക്കി​വ​യ്ക്കും.

അ​ച്ഛ​ൻ ആ​ലു​ങ്ക​ൽ ബാ​ല​നും കൂ​ടി സ​ഹാ​യി ആ​യി എ​ത്തി​യ​തോ​ടെ സം​ഗ​തി ജോ​റാ​യി. പ​റ​മ്പി​ൽ കാ​ച്ചി​ലി​നു പു​റ​മേ ചേ​ന,ചേ​മ്പ്, ഏ​ത്ത​വാ​ഴ, ഞാ​ലി​പ്പൂ​വ​ൻ, കൊ​ക്കോ, എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചി​നു തു​ട​ങ്ങു​ന്ന ഓ​ട്ട​പ്പാ​ച്ചി​ലാ​ണ്.

ഓ​ട്ടം പോ​കു​ന്ന​തു വ​രെ കൃ​ഷി​യി​ട​ത്തി​ലാ​കും അ​ങ്കം. വെ​ള്ള​മൊ​ഴി​ക്ക​ലും കി​ള​യു​മൊ​ക്കെ രാ​വി​ലെ ത​ന്നെ ക​ഴി​യും. ജൈ​വ വ​ള​ങ്ങ​ൾ ഇ​ട്ടാ​ൽ മാ​ത്ര​മേ കൃ​ഷി ത​ഴ​ച്ച് വ​ള​രു എ​ന്നാ​ണ് ര​തീ​ഷി​ന്‍റെ വാ​ദം. വ​ള​മാ​യി ചാ​ണ​ക​വും ആ​ട്ടി​ൻ​കാ​ട്ട​വു​മൊ​ക്കെ​യെ അ​തു​കൊ​ണ്ട് ഇ​ടാ​റു​ള്ളു. വീ​ട്ടി​ലെ ആ​വ​ശ്യ​ത്തി​നു​ള്ള പ​ച്ച​ക്ക​റി​ക​ൾ പ​റ​ന്പി​ൽ നി​ന്നു​ത​ന്നെ ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് പു​റ​ത്തു നി​ന്ന് വാ​ങ്ങാ​റി​ല്ലെ​ന്ന് ര​തീ​ഷ് പ​റ​ഞ്ഞു.

അ​ച്ഛ​ൻ പ​റ​ന്പി​ൽ പ​ണി​യെ​ടു​ക്കാ​ൻ പോ​കു​ന്പോ​ൾ മ​ക്ക​ളാ​യ ന​ന്ദി​കേ​ശും കു​ഞ്ഞു ന​ന്ദി​ത​യും കൂ​ട്ടി​നെ​ത്തും. തീ​ർ​ന്നി​ല്ല സ​ഹാ​യി​ക​ൾ, കൃ​ഷി​യി​ലും ജീ​വി​ത​ത്തി​ലും പി​ന്തു​ണ​യു​മാ​യി അ​മ്മ ഓ​മ​ന​യും ഭാ​ര്യ ശ്യാ​മ​യും ഒ​പ്പ​മു​ണ്ട്.

Related posts

Leave a Comment