യുവജനങ്ങളെ പരിഗണിച്ചില്ല;  ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി രം​ഗ​ത്ത്

ചേ​ർ​ത്ത​ല: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രെ വി​മ​ത വ​നി​ത മ​ത്സ​ര രം​ഗ​ത്ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗീ​ത അ​ശോ​ക​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ൽ യു​വ​ജ​ന​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യു​വ​ജ​ന വി​രു​ദ്ധ നി​ല​പാ​ടാ​ണ് നേ​തൃ​ത്വം സ്വീ​ക​രി​ച്ച​ത്. ജ​ന​കീ​യ​ത മാ​ന​ദ​ണ്ഡ​മാ​ക്കാ​തെ നേ​താ​ക്ക​ളു​ടെ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ഉ​പേ​ക്ഷി​ച്ചു പു​തി​യ സ്ഥ​ലം തേ​ടി​പ്പോ​യ​വ​രും മ​ത്സ​രി​ച്ചു സ്ഥി​രം തോ​ൽ​ക്കു​ന്ന​വ​രു​മാ​ണ് കോ​ണ്‍​ഗ്ര​സ് പ​ട്ടി​ക​യി​ലു​ള്ള​ത്.

അ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​രൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​രെ ത​ഴ​ഞ്ഞ​തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ടെ ക​ടു​ത്ത അ​തൃ​പ്തി​യാ​ണു​ള്ള​ത്. സി​പി​എ​മ്മും ബി​ജെ​പി​യും യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​തി​നി​ഥ്യം ന​ൽ​കി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​രൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ൽ ര​ണ്ടു മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​ർ രാ​ജി​വ​ച്ചെ​ന്നും രാ​ജി തു​ട​രു​മെ​ന്നും യു​വ​ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts