ഇ​ത്തി​ക്ക​ര​യി​ൽ ലോ​റിഡ്രൈ​വ​ർ​ക്ക് നേ​രേ ന​ട​ന്ന​ത് ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ശ്ര​മം; പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന


ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര​യി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് നേ​രേ ന​ട​ന്ന​ത് ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക ശ്ര​മ​മെ​ന്ന് സൂ​ച​ന.കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് തി​ങ്ക​ൾ ക​രി​ക്കം​കു​ഴി​വി​ള വീ​ട്ടി​ൽ ലോ​റി ഡ്രൈ​വ​റും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷി​ബി​ന് (30) നേ​രേ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചേ ഇ​ത്തി​ക്ക​ര​യി​ൽ ദേ​ശീ​യ പാ​ത​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഷി​ബി​നെ​ ക്രൂ​ര​മാ​യി​ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച​വ​രെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്.​ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യെ ചാ​ത്ത​ന്നൂ​ർ സിഐ ജ​സ്റ്റി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ​ചോ​ദ്യം ചെ​യ്തു.​ഷി​ബി​ൻ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ണ്ണൂ​രി​ൽ നി​ന്നു ചെ​ങ്ക​ല്ലും ക​യ​റ്റി വ​രി​ക​യാ​യി​രു​ന്നു ഷി​ബി​ൻ. ലോ​റി നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഓ​ട്ടോ​യി​ലും ബൈ​ക്കി​ലു​മാ​യെ​ത്തി​യ എ​ട്ടം​ഗ ഗു​ണ്ടാ​സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​ത്.ജീ​വ​ര​ക്ഷാ​ർ​ഥം ലോ​റി​യി​ൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച ഷി​ബി​നെ ലോ​റി​യി​ൽ നി​ന്നും പി​ടി​ച്ചി​റ​ക്കി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കാ​നും ഗു​ണ്ടാ​സം​ഘം ശ്ര​മം ന​ട​ത്തി.

ഹൈ​വേ​യി​ലൂ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​ന്ന​ത് കൊ​ണ്ടാ​ണ് ഗൂ​ണ്ടാ സം​ഘ​ത്തി​ന്‍റെ ശ്ര​മം പാ​ളി​യ​ത്. ഷി​ബി​നെ ത​ട്ടി​കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നോ ശ്ര​മം എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.കു​ള​ത്തൂ​പ്പു​ഴ​യി​ൽ ന​ട​ന്ന എസ്ഡി​പി​ഐ-​ഡി​വൈ​എ​ഫ്ഐ സം​ഘ​ട്ട​ന കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​ണ് ഡി​വൈ​എ​ഫ്ഐ​ഐ പ്ര​വ​ത്ത​ക​നാ​യ ഷി​ബി​ൻ.

ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സി​സി​ടി​വി കാ​മ​റ​ക​ളി​ൽ നി​ന്ന് അ​ക്ര​മി​ക​ൾ എ​ത്തി​യ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

Related posts

Leave a Comment