കപ്പലിലുള്ളവരില്‍ വൈറസ് ബാധ പടരുന്നു, കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിക്കാന്‍ അവസരമൊരുക്കണം! ഉല്ലാസക്കപ്പലില്‍നിന്നു സഹായമഭ്യര്‍ഥിച്ച് ഇന്ത്യന്‍ യുവതി

ന്യൂ​ഡ​ൽ​ഹി: ജാ​പ്പ​നീ​സ് തീ​ര​ത്ത് ക്വാ​റ​ന്‍റൈൻ ചെ​യ്തി​ട്ടി​രി​ക്കു​ന്ന ഉ​ല്ലാ​സ​ക്ക​പ്പ​ലി​ൽ​നി​ന്നു സ​ഹാ​യ​ാഭ്യ​ർ​ഥ​ന​യു​മാ​യി ഇ​ന്ത്യ​ൻ യു​വ​തി. ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് ക​പ്പ​ലി​ലെ സു​ര​ക്ഷാ ഓ​ഫീ​സ​റാ​യ സൊ​ണാ​ലി താ​ക്കൂ​ർ, വി​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണു സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച​ത്.

ക​പ്പ​ലി​ലു​ള്ള​വ​രി​ൽ വൈ​റ​സ് ബാ​ധ പ​ട​രു​ക​യാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും സൊ​ണാ​ലി താ​ക്കൂ​ർ വീ​ഡി​യോ​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ബി​ന​യ് കു​മാ​ർ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു ഫേ​സ്ബു​ക്കി​ൽ വി​ഡി​യോ സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ക​പ്പ​ലി​ൽ ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 160 ജീ​വ​ന​ക്കാ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് ബി​ന​യ് പ​റ​ഞ്ഞ​ത്.

ക​പ്പ​ലി​ൽ ഉ​ള്ള​വ​രി​ൽ ആ​കെ 174 പേ​ർ​ക്കാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക്രൂ​യി​സ് ക​പ്പ​ലി​ൽ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി 138 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 132 പേ​ർ ജീ​വ​ന​ക്കാ​രും ആ​റു പേ​ർ യാ​ത്ര​ക്കാ​രു​മാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ജാ​പ്പ​നീ​സ് തീ​ര​ത്തെ​ത്തി​യ ക​പ്പ​ലി​ൽ 3,711 പേ​രാ​ണു​ള്ള​ത്. 174 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൂ​ടു​ത​ൽ​പേ​ർ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ല്ലാ​വ​രെ​യും മാ​സ്ക് ധ​രി​പ്പി​ച്ചു. ഡ​ക്കി​ല്ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ല.

പ​ര​മാ​വ​ധി സ​മ​യം സ്വ​ന്തം കാ​ബി​നി​ൽ ചെ​ല​വ​ഴി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​പ്പ​ൽ ക​ര​യി​ല​ടു​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment