അന്ന് ജീവനൊടുക്കാൻ വരെ ശ്ര​മി​ച്ചു: വെളിപ്പെടുത്തലുമായി സു​ഡാ​നി താ​രം

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ന​ട​ൻ സാ​മു​വ​ൽ റോ​ബി​ൻ​സ​ൺ അ​ബി​യോ​ള അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നു. സി​നി​മ​ക​ളി​ല്ലാ​തെ വി​ഷാ​ദ രോ​ഗ​ത്തി​ന് കീ​ഴ​ട​ങ്ങി​യ അ​വ​സ്ഥ​യി​ൽ താ​ൻ ആ​ത്മ​ഹ​ത്യ​ക്കു വ​രെ ശ്ര​മി​ച്ചെ​ന്ന് താ​രം പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് സാ​മു​വ​ൽ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ത​നി​ക്ക് ഏ​റ്റ​വും മോ​ശ​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്ന് സാ​മു​വ​ൽ പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി ക​യ​റും ആ​ത്മ​ഹ​ത്യാകു​റി​പ്പും ത​യാ​റാ​ക്കി വ​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. 15 വ​യ​സി​ലേ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും പി​ന്നീ​ട് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​തു​വ​രെ​യെ​ത്തി​യ​ത്.

രാ​ജ് കു​മാ​ർ സ​ന്തോ​ഷി​യു​ടെ ഒ​രു ഹി​ന്ദി ചി​ത്ര​ത്തി​ലേ​ക്കും എ​ഐ​ബി​യി​ൽ നി​ന്നും ക്ഷ​ണം വ​ന്നു. ഈ ​ര​ണ്ട​വ​സ​ര​ങ്ങ​ളും പി​ന്നീ​ട് ന​ട​ക്കാ​തെ പോ​യി. ത​മി​ഴി​ൽ നി​ന്ന് ചി​ല ഓ​ഫ​റു​ക​ൾ വ​ന്നെ​ങ്കി​ലും അ​ത് ശ​രി​യാ​യി​ല്ല. സ്വ​ന്തം നാ​ടാ​യ നൈ​ജീ​രി​യയി​ൽ ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ പോ​ലും ഇ​ല്ലാ​താ​യി. ക​രാ​ർ ഒ​പ്പു വ​ച്ച പ​ല പ്രൊ​ജ​ക്ടു​ക​ളും ന​ട​ന്നി​ല്ല. അ​തോ​ടെ ജീ​വി​തം മ​ടു​ത്ത് വി​ഷാ​ദരോ​ഗ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു- സാ​മു​വ​ൽ സ​മൂ​ഹ മാ​ധ്യ​ത്തി​ൽ കു​റി​ച്ചു.

ഗു​ഡ്ബൈ എ​ന്ന ത​ന്‍റെ മെ​സേ​ജ് ക​ണ്ട ഒ​രു സു​ഹൃ​ത്ത് ത​ന്നെ ഒ​രു തെ​റാ​പ്പി​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​താ​ണ് ത​ന്നെ ര​ക്ഷി​ച്ച​തെ​ന്നും സാ​മു​വ​ൽ പ​റ​യു​ന്നു. അ​ഭി​ന​യം ഒ​രു ജോ​ലി മാ​ത്ര​മാ​ണെ​ന്നും ഒ​രു ജോ​ലി പോ​യാ​ൽ മ​റ്റൊ​രു ജോ​ലി ക​ണ്ടെ​ത്ത​ണ​മെ​ന്നും തെ​റാ​പ്പി​സ്റ്റ് ഉ​പ​ദേ​ശി​ച്ചു. 8 ബാ​ർ​സ് ആ​ൻ​ഡ് എ ​ക്ലെ​ഫ് എ​ന്ന നൈ​ജീ​രി​യ​ൻ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സാ​മു​വ​ൽ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തി​യ​ത്.

അ​തി​നു മു​ന്പ് നൈ​ജീ​രി​യ​ൻ ടെ​ലി​വി​ഷ​നി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ഒ​രു ക​രീ​ബി​യ​ൻ ഉ​ഡാ​യി​പ്പ് എ​ന്ന ചി​ത്ര​ത്തി​ലും സാ​മു​വ​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു.

Related posts