സിഫ്‌നിയോസ് ഇന്ത്യ വിട്ടു

പ​നാ​ജി: ക​ളി​ക്ക​ള​ത്തി​ലെ ക​ള്ള​ത്ത​ര​ത്തി​ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മു​ന്‍ താ​രം മാ​ര്‍ക് സി​ഫ്‌​നി​യോ​സി​ന് തി​രി​ച്ച​ടി. പ​രി​ക്കാ​ണെ​ന്ന നു​ണ പ​റ​ഞ്ഞ് എ​ഫ്‌​സി ഗോ​വ​യി​ലേ​ക്കു കൂ​ടു​മാ​റാ​ന്‍ ശ്ര​മി​ച്ച സി​ഫ്‌​നി​യോ​സി​ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ​് ത​ന്നെ​യാ​ണ് പ​ണി​കൊ​ടു​ത്ത​ത്്. താ​രം അ​ന​ധി​കൃ​ത​മാ​യാ​ണ് ഇ​ന്ത്യ​യി​ല്‍ തു​ട​രു​ന്ന​തെ​ന്ന് കാ​ണി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് വി​ദേ​ശ താ​ര​ങ്ങ​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ഫോ​റി​ന്‍ റീ​ജണ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍കി. പ്ര​ശ്നം സ​ങ്കീ​ര്‍ണ​മാ​യ​തോ​ടെ താ​രം ഇ​ന്ത്യ വി​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

പ​രി​ശീ​ല​ക​നാ​യി ഡേ​വി​ഡ് ജയിം​സ് എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് താ​രം ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ട​ത്. ‍ ബ്ലാ​സ്റ്റേ​ഴ്സി​നെ ഈ ​സീ​സ​ണി​ല്‍ ആ​ദ്യം പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്ന റെ​നെ മ്യൂ​ള​ന്‍സ്റ്റീ​നാ​ണ് 20 കാ​ര​നാ​യ താ​ര​ത്തെ കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. മ്യൂ​ള​ൻസ്റ്റീ​ന്‍റെ ഇ​ട​പെ​ട​ലിലാ​ണ് സി​ഫ്‌​നി​യോ​സ് കൂ​ടു​മാ​റാൻ കാരണമെന്ന് റി​പ്പോ​ര്‍ട്ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേ​രി​ട്ട എ​ഫ്സി ഗോ​വ നി​ര​യി​ല്‍ താ​ര​ത്തി​ന് ഇ​ടം ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​ മ​ത്സ​ര​ത്തി​നു മു​ന്‍പ് ത​ന്നെ താ​രം ഇ​ന്ത്യ വി​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ല്‍ ക​ളി​ക്കാ​നു​ള്ള എം​പ്ലോ​യ്മെ​ന്‍റ് വി​സ​യി​ലെ​ത്തി​യ താ​രം ഗോ​വ​യ്ക്കു വേ​ണ്ടി ക​ളി​ക്കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നു കാ​ട്ടി​യാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് പ​രാ​തി ന​ല്‍കി​യ​ത്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി ഈ ​സീ​സ​ണി​ല്‍ നാ​ലു ഗോ​ളു​ക​ള്‍ നേ​ടി​യ താ​രം ജ​നു​വ​രി ട്രാ​ന്‍സ്ഫ​ര്‍ ജാ​ല​ക​ത്തി​ലാ​ണ് ഗോ​വ​യി​ലേ​ക്ക് കൂ​ടു മാ​റി​യ​ത്. ആ​രാ​ധ​ക​ര്‍ക്കി​ട​യി​ല്‍ ഏ​റെ പ്ര​തി​ഷേ​ധ​മു​യ​ര്‍ത്തി​യ ട്രാ​ന്‍സ്ഫ​റാ​യി​രു​ന്നു അ​ത്. സി​ഫ്നി​യോ​സി​നു പ​ക​രം ഐ​സ്‌ലന്‍ഡ് താ​രം ഗു​ഡ്യോ​ണ്‍ ബാ​ള്‍ഡ്വി​ന്‍സ​ണെ ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു. ഡ​ച്ച് താ​ര​മാ​യ സി​ഫ്‌​നി​യോ​സി​ന് കേ​ര​ള​ത്തി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്നു.

Related posts