സി​ഗ്ന​ൽ സം​വി​ധാ​നം നി​ല​ച്ചു! പൊ​രി​വെ​യി​ലി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ

കാ​യം​കു​ളം: ത​ക​രാ​റി​ലാ​യ സി​ഗ്ന​ലു​ക​ൾ​ക്ക് മു​ന്പി​ൽ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന ട്രാ​ഫി​ക് ജീ​വ​ന​ക്കാ​രാ​യ ഹോം ​ഗാ​ർ​ഡു​ക​ളാ​ണ് പൊ​രി​വെ​യി​ലി​ൽ റോ​ഡി​നു ന​ടു​വി​ൽ നി​ന്ന് ന​ട്ടം തി​രി​യു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കേ​റി​യ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളാ​യ കു​റ്റി​ത്തെ​രു​വ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ, ക​ഐ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, ക​മ​ലാ​ല​യം ജം​ഗ്ഷ​ൻ, മു​നി​സി​പ്പ​ൽ ജം​ഗ്ഷ​ൻ, കോ​ള​ജ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന ഹോം ​ഗാ​ർ​ഡു​ക​ളാ​ണ് ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ലും റോ​ഡി​നു മ​ധ്യ​ത്തി​ൽ നി​ന്നു ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.

വെ​യി​ലി​നെ അ​തി​ജീ​വി​ക്കാ​ൻ ട്രാ​ഫി​ക് കു​ട​ക​ളോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്താ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ദേ​ശീ​യ പാ​ത​യി​ൽ തി​ര​ക്കേ​റി​യ കോ​ള​ജ് ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നി​ലം പ​തി​ച്ചു.

ഇ​തോ​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പൊ​ള്ളു​ന്ന ചൂ​ടി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ന്നു നി​യ​ന്ത്രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ത്. സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ ഇ​വി​ടെ നാ​ലു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ട്രാ​ഫി​ക് ജീ​വ​ന​ക്കാ​ർ അ​ല്പം​പോ​ലും ത​ണ​ലി​ല്ലാ​ത്ത റോ​ഡി​ൽ മു​ഴു​വ​ൻ സ​മ​യ​വും നി​ല​യു​റ​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ട്രാ​ഫി​ക് സി​ഗ്ന​ൽ ത​ക​രാ​റി​ലാ​യ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ദു​രി​ത​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment