എത്രയധികം വന്യമൃഗങ്ങള്‍ ദിനംപ്രതി വേട്ടയാടപ്പെടുന്നുണ്ട്! ഇതിലൊക്കെ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ; സല്‍മാന്‍ ഖാനെ ശിക്ഷിച്ചതിനെതിരെ പ്രതികരണവുമായി നടി ശില്‍പ ശിന്‍ഡെ രംഗത്ത്

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുജഡ് താരം സല്‍മാന്‍ ഖാനെ പിന്തുണച്ച്, അദ്ദേഹം അവതരാകനായിരുന്ന റിയാലിറ്റി ഷോയിലെ വിജയിയും നടിയുമായ ശില്‍പ ഷിന്‍ഡെ രംഗത്ത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ ജേതാവായിരുന്ന ശില്‍പ ഷിന്‍ഡെ ട്വിറ്ററിലൂടെയാണ് സല്‍മാനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

ശില്‍പയുടെ വാക്കുകളിങ്ങനെ…എത്ര കടുവകളാണ് വേട്ടയാടപ്പെട്ടത്. അതിലൊക്കെ എന്ത് നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. വന്യമൃഗവേട്ട വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. വികസനത്തിന്റെ പേരില്‍ എത്ര വനങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇതൊക്കെ വന്യജീവികളുടെ മരണത്തിന് കാരണമാകുന്നില്ലേ? ഇതിലൊക്കെ ആരെയാണ് ശിക്ഷിച്ചിട്ടുള്ളത്. ഒരു നല്ല മനുഷ്യനെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ല. ശില്‍പ ചോദിച്ചു.

1998ല്‍ ഹം സാത്ത് സാത്ത് ഹൈയുടെ ചിത്രീകരണത്തിന്റെ സമയത്ത് സല്‍മാനും ചിത്രത്തിലെ സഹതാരങ്ങളായ സേഫ് അലി ഖാന്‍, സോണാലി ബാന്ദ്രെ, നീലം എന്നിവര്‍ ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടി എന്നതാണ് കേസ്. ഇതില്‍ സല്‍മാന്‍ ഒഴികെയുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

 

 

Related posts