പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ൻസി​ല്‍ മാ​സ്റ്റ​ർ ബി​രുദം! ജർമനിയിൽ രണ്ടാം തലമുറ മലയാളി മേയര്‍

ബെ​ര്‍ലി​ന്‍: ജ​ര്‍മ​നി​യി​ലെ ഹെസ്സെ‍ സം​സ്ഥാ​ന​ത്തി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ര്‍ക്കെ​നൗ ന​ഗ​ര​ത്തി​ല്‍ പാ​ര്‍ട്ടി​ര​ഹി​ത​നാ​യ ജ​ര്‍മ​നി​യി​ലെ ര​ണ്ടാം ത​ല​മു​റ മ​ല​യാ​ളി മി​ല​ന്‍ മാ​പ്ലശേ​രി പു​തി​യ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

14 ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 78.59 ശ​ത​മാ​നം വോ​ട്ടു നേ​ടി​യാ​ണ് നാല്പതുകാ​ര​നാ​യ മി​ല​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

20 വ​ര്‍ഷ​മാ​യി മേ​യ​ര്‍ സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന ക്രി​സ്റ്റ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​നെ(സിഡിയു) അ​ട്ടി​മ​റി​ച്ചാ​ണ് മി​ല​ൻ മേ​യ​ർ സ്ഥാ​ന​ത്തെ​ത്തി​യ​ത്. മേ​യ് ര​ണ്ടി​ന് ഔ​ദ്യോ​ഗി​ക​മാ​യി അ​ധി​കാ​ര​മേ​ല്‍ക്കും.​ ആ​റു​ വ​ര്‍ഷ​മാ​ണ് കാ​ലാ​വ​ധി.

31 അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണസ​മി​തി​യി​ൽ സി​ഡി​യു, എ​സ്പി​ഡി, ഗ്രീ​ന്‍ പാ​ര്‍ട്ടി എ​ന്നീ​ക​ക്ഷി​ക​ളാ​ണു​ള്ള​ത്. പാ​ര്‍ട്ടി​ര​ഹി​ത​നാ​യി മി​ല​ന്‍ മാ​ത്രം.

ജ​ര്‍മ​നി​യി​ലെ ഹൈ​ഡ​ല്‍ബ​ര്‍ഗി​ല്‍ താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ മാ​പ്ള​ശേ​രി​ല്‍ ജോ​ര്‍ജ് ബേ​സി​ലി​ന്‍റെ​യും മ​രി​യ​യു​ടെ​യും മ​ക​നാ​ണ് മിലൻ.

ജ​നി​ച്ച​തും വ​ള​ര്‍ന്ന​തും ജ​ര്‍മ​നി​യി​ലാ​ണ്. 2018 മു​ത​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ബി​ര്‍ക്കെ​നൗ​വി​ല്‍ താ​മ​സി​ക്കു​ന്ന മി​ല​ന് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ൻസി​ല്‍ മാ​സ്റ്റ​ർ ബി​രു​ദ​മു​ള്ള മി​ല​ന് ഒ​രു സ​ഹോ​ദ​രി​യു​മു​ണ്ട്.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍

Related posts

Leave a Comment