വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മി​ല്ല; മം​ഗ​ലം​പാ​ലം ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ ല​ക്ഷ​ങ്ങ​ൾ പാ​ഴാ​ക്കു​ന്ന പ​ണി​ക​ൾ വീ​ണ്ടും​തു​ട​ങ്ങി

​വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​പാ​ല​ത്തി​ന​ടു​ത്ത് യ​ത്തീം​ഖാ​ന​യ്ക്ക് മു​ന്നി​ലെ ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള വ​ഴി​യൊ​രു​ക്കാ​തെ വീ​ണ്ടും ല​ക്ഷ​ങ്ങ​ൾ പാ​ഴാ​ക്കു​ന്ന പ​ണി​ക​ൾ തു​ട​ങ്ങി.

20 മീ​റ്റ​ർ മാ​ത്രം വ​രു​ന്ന സ്ഥ​ല​ത്തെ റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ ചെ​ല​വ​ഴി​ക്കു​ന്ന​ത് കാ​ൽ കോ​ടി​യോ​ളം രൂ​പ. 20 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തു​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ ക​രാ​ർ ന​ട​ത്തി​പ്പു​കാ​ര​ൻ പ​റ​യു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​ണി​ക​ൾ ന​ട​ത്തു​ക.

റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് അ​തി​ന്‍റെ ബ​ല​പ്പെ​ട​ൽ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞാ​കും ബാ​ക്കി പാ​തി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക. ഒ​രു വ​ശ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണം. ഇ​തു​മൂ​ലം ര​ണ്ടു മാ​സ​ക്കാ​ലം ഇ​വി​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

വാ​ഹ​ന യാ​ത്രി​ക​രെ ഇ​ത്ര​യേ​റെ ബു​ദ്ധി​മു​ട്ടി​ച്ച് ന​ട​ത്തു​ന്ന കോ​ൺ​ക്രീ​റ്റിം​ഗ് പ​ണി​ക​ൾ നി​ല​നി​ൽ​ക്കു​മോ എ​ന്ന​തി​ലാ​ണ് ജ​ന​ത്തി​ന് ആ​ശ​ങ്ക. ഇ​തി​നു മു​മ്പും ഇ​ത്ത​ര​ത്തി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​കാ​ലം വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച് ന​ട​ത്തി​യ കോ​ൺ​ക്രീ​റ്റിം​ഗ് കു​റ​ഞ്ഞ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ത​ക​രു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​തി​നു മു​ക​ളി​ൽ ടാ​റിം​ഗ് ന​ട​ത്തി.

അ​തും നി​ല​നി​ന്നി​ല്ല. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ കു​ഴി​ക​ളി​ൽ ക്വാ​റി​വേ​സ്റ്റ് ത​ള്ളി​യാ​ണ് വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. പ​ഴ​യ കോ​ൺ​ക്രീ​റ്റിം​ഗ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശ്വാ​സ​മാ​യി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന​പ്പോ​ൾ അ​തി​നു മു​ക​ളി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ് പ്ര​ശ്ന​മാ​യ​തെ​ന്ന് ഇ​പ്പോ​ൾ പ​റ​യു​ന്നു. ഇ​തെ​ല്ലാം പ​റ​യു​ന്ന​തും ചെ​യ്യി​ക്കു​ന്ന​തും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പു ത​ന്നെ.

ക​നം കൂ​ടി​യ കോ​ൺ​ക്രീ​റ്റ് ക​ട്ട​ക​ൾ വി​രി​ച്ച് റോ​ഡ് ബ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റി. കോ​ൺ​ക്രീ​റ്റിം​ഗ് ത​ന്നെ​യാ​ക്കി. അ​ര​കോ​ടി രൂ​പ​യാ​ണ് ഇ​ത്തി​രി വ​ട്ട​ത്തി​ലു​ള്ള ഭാ​ഗം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ടു​ത്ത​യി​ടെ ഇ​വി​ടെ ചെ​ല​വ​ഴി​ച്ച​ത്.

അ​തെ​ല്ലാം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും കാ​ൽ​കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​ത്. മ​റ്റു വ​ർ​ക്കു​ക​ൾ​ക്കു കൂ​ടി​യാ​ണ് ഇ​ത്ര​യും തു​ക​യെ​ന്ന് പ​റ​യു​മ്പോ​ഴും പു​തി​യ പ​ണി​യും നി​ല​നി​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. റോ​ഡ് ത​ക​രു​ന്ന​തി​നു​ള്ള യ​ഥാ​ർ​ഥ​കാ​ര​ണം മ​ഴ​ക്കാ​ല​ത്ത് ഇ​തി​ലൂ​ടെ​യാ​ണ് വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്ന​താ​ണ്. തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്താ​ൽ ഉ​റ​വ വെ​ള്ള​വും നി​റ​യും.

ഇ​തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​തെ​യാ​ണ് വീ​ണ്ടും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത്. പാ​ത​യോ​ര​ത്തു​കൂ​ടി നി​ല​വി​ലു​ള്ള കാ​ന വൃ​ത്തി​യാ​ക്കി​യോ വ​ലി​യ പൈ​പ്പ് സ്ഥാ​പി​ച്ച 70 മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള്ള മം​ഗ​ലം​പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ക​യോ ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം ഒ​രേ സ്ഥ​ല​ത്തു ത​ന്നെ ഇ​ത്ര​യേ​റെ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment