യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താന്‍ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ! ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ; സംഭവം കൊല്ലത്ത്‌

കൊ​ല്ലം: യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.

മ​യ്യ​നാ​ട് ആ​ക്കോ​ലി​ൽ ക​രു​വാം​കു​ഴി നി​ഷ​ദ് മ​ൻ​സി​ലി​ൽ സി​യാ​ദ്(30) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

സി​യാ​ദ് ആ​ക്കോ​ലി​ലു​ള്ള വീ​ട്ടി​ൽ വ​ച്ച് ഭാ​ര്യ​യെ മ​ർ​ദി​ച്ച​ത് സി​യാ​ദി​ന്‍റെ മാ​താ​വി​നോ​ടും മ​റ്റും പ​റ​ഞ്ഞ​ത് ഭാ​ര്യ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം​കേ​ട്ട് എ​ത്തി​യ സി​യാ​ദി​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ടി​ന് പു​റ​ത്താ​ക്കി കു​റ്റി​യി​ട്ട ശേ​ഷം കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി കൊ​ണ്ട ് ഭാ​ര്യ​യു​ടെ മു​തു​കി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​ര​വി​പു​രം പോ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ലാ​ണ് പ​തി അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം എ​സി​പി ജി ​ഡി വി​ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ര​വി​പു​രം ഇ​ൻ​സ്പ​ക്ട​ർ വി ​വി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്‌​ഐ​മാ​രാ​യ ജ​യേ​ഷ്, ജ​യ​കു​മാ​ർ, ഷാ​ജി, ദി​നേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment