അമേഠി വിട്ട് വയനാട്ടിലേക്ക് രാഹുൽ ഓടിയത് തോൽവിഭയന്ന്;  ബിജെപിയുടെ ആരോപണം ശരിയാവുന്നു; വോട്ട് തൂത്തുവാരി സ്മൃതിയുടെ മുന്നേറ്റം

ന്യൂ​ഡ​ൽ​ഹി​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി 20,000 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ൽ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്മൃ​തി ഇ​റാ​നി​യാ​ണ് ഇ​പ്പോ​ൾ ലീ​ഡ് ചെ​യ്യു​ന്ന​ത്.

വ​യ​നാ​ട്ടി​ൽ ഭൂ​രി​പ​ക്ഷം ഒ​രു ല​ക്ഷം പി​ന്നി​ടു​ന്പോ​ഴാ​ണ് അ​മേ​ഠി​യി​ൽ പി​ന്നി​ലാ​യ​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ രാ​ഹു​ൽ ലീ​ഡ് നേ​ടി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്മൃ​തി ഇ​റാ​നി ലീ​ഡ് നേ​ടു​ക​യാ​യി​രു​ന്നു.

ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളും ശ​ക്ത​മാ​യി ഏ​റ്റു​മു​ട്ടി​യ മ​ണ്ഡ​ല​മാ​ണ് അ​മേ​ഠി. തോ​ൽ​വി ഭ​യ​ന്നാ​ണ് രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ​തെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചി​രു​ന്നു

Related posts