സ്മൃതിയുടെ മനം കവര്‍ന്ന ആ സുന്ദരന്‍ ആരാണ്; അസൂയയോടെ ആരാധകര്‍

ബോളിവുഡ് താര റാണിമാരെക്കാള്‍ ആരാധകരുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റിലെ മിന്നും താരമാണ് സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങളില്‍ കളി മികവിനെക്കാള്‍ സ്മൃതിയുടെ സൗന്ദര്യമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നെ സാമൂഹിക മാധ്യമങ്ങളില്‍ സ്മൃതി മന്ദാന ഒരു തരംഗമായി. സ്മൃതിയുടെ മനോഹരമായ ചിരിയിലാണ് ആരാധകര്‍ മയങ്ങിപ്പോയത്.

പരസ്യമായിട്ടും ചിലര്‍ രഹസ്യമായിട്ടും പറഞ്ഞു സ്മൃതിയോട് പ്രണയമാണെന്ന്. എന്നാല്‍ സ്മൃതിക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നുള്ള കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ തനിക്ക് പ്രണയം തോന്നിയ ബോളിവുഡ് സെലിബ്രിറ്റിയെ സ്മൃതി വെളിപ്പെടുത്തിയിരിക്കുകയാണ്.

ബോളിവുഡ് താരം ഹൃതിക് റോഷനുമായി ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് സ്മൃതി പറഞ്ഞത്. ഒരു ദേശീയ മാധ്യമം നടത്തിയ പരിപാടിയിലാണ് സ്മൃതിയുടെ വെളിപ്പെടുത്തല്‍. ഫാന്റസി ഡേറ്റിംഗ് പങ്കാളി ആരാണെന്ന ചോദ്യത്തിനായിരുന്നു സ്മൃതിയുടെ മറുപടി.

Related posts