ഒ​രു പാ​മ്പി​നെ കി​ട്ടീ​ട്ടു​ണ്ട്… ഉ​ട​മ​യെ​ത്തി​യാ​ല്‍ കൈ​മാ​റി​യേ​ക്കാം..! ഏ​ഴ് ദി​വ​സ​ത്തി​ന​കം ഉ​ട​മ​വന്നില്ലെങ്കില്‍ നടക്കാന്‍ പോകുന്നത്….

ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ല​ത​രം മൃ​ഗ​ങ്ങ​ളെ ഇ​ണ​ക്കി വ​ള​ര്‍​ത്താ​റു​ണ്ട​ല്ലൊ. അ​ത് ചി​ല​പ്പോ​ള്‍ നാ​യ​യോ, പൂ​ച്ച​യോ ഒ​ക്കെ​യാ​വാം. എ​ന്നാ​ല്‍​ ഈ ഉ​ല​കി​ല്‍ പാ​മ്പി​നെ വ​ള​ര്‍​ത്തു​ന്ന​വ​ര്‍ ന​ന്നേ ചു​രു​ക്ക​മാ​യി​രി​ക്കും.

അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്‌​സി​യി​ല്‍ നി​ന്നു​ള്ള ഒ​രു പാ​മ്പ് വാ​ര്‍​ത്ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​പ്പോ​ള്‍ ച​ര്‍​ച്ച. ന്യൂ​ജ​ഴ്സി​യി​ലെ ഒ​രു താ​മ​സ​ക്കാ​ര​ന്‍ ത​ന്‍റെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ റ​ഫ്രി​ജ​റേ​റ്റ​റി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ ഒ​ന്നു​ഞെ​ട്ടി.​

കാ​ര​ണം റ​ഫ്രി​ജ​റേ​റ്റ​റി​ന് പി​ന്നി​ല്‍ ഒ​രു പാ​മ്പ് ഒ​ളി​ച്ചി​രി​ക്കു​ന്നു. അ​ദ്ദേ​ഹം ഉ​ട​ന​ടി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ വി​ളി​ച്ചു​വ​രു​ത്തി. എ​ന്നാ​ലി​ത് ഭ​യ​പ്പെ​ടേ​ണ്ട​യി​നം പാ​മ്പ​ല്ലാ​യി​രു​ന്നു. ആ​ളു​ക​ള്‍ വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന പാ​മ്പാ​യി​രു​ന്നു.

പൈ​ബാ​ള്‍​ഡ് ബോ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന പെ​രു​മ്പാ​മ്പാ​ണി​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തി​നെ ലി​ബ​ര്‍​ട്ടി ഹ്യൂ​മ​ന്‍ സൊ​സൈ​റ്റി എ​ന്ന മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടു​ള്ള​വ​ര്‍ ഈ ​പാ​മ്പി​ന് “ബ​നാ​ന’ എ​ന്നൊ​രു പേ​രി​ട്ട്.

പാ​മ്പ് ആ​രു​ടെ​യെ​ങ്കി​ലും വ​ള​ര്‍​ത്തു​മൃ​ഗ​മാ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഈ ​സൊ​സൈ​റ്റി. നി​ല​വി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​ പാ​മ്പി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ലി​ബ​ര്‍​ട്ടി ഹ്യൂ​മ​ന്‍ സൊ​സൈ​റ്റി.

ഏ​ഴ് ദി​വ​സ​ത്തി​ന​കം ഉ​ട​മ​യെ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ പാ​മ്പി​നെ ദ​ത്തെ​ടു​ക്കു​മെ​ന്നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment