പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം നി​റ​ഞ്ഞ ന​ദി ഒ​റ്റ​യ്ക്ക് ശു​ചീ​ക​രി​ച്ച് യു​വാ​വ്; നെ​ത​ർ​ല​ൻ​ഡ്സ് ക​മ്പ​നി​യി​ൽ നി​ന്ന് ജോ​ലി വാ​ഗ്ദാ​നം

മ​ധ്യ​പ്ര​ദേ​ശി​ലെ മ​ലി​ന​മാ​യ അ​ജ്നാ​ർ ന​ദി മാ​സ​ങ്ങ​ളോ​ളം ഒ​റ്റ​യ്ക്ക് ശു​ചീ​ക​രി​ച്ച ഇ​രു​പ​തു​കാ​ര​ന് ആ​ഗോ​ള ത​ല​ത്തി​ൽ വ​ൻ പ്ര​ശം​സ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ‘ബി​ട്ടു ത​ബാ​ഹി’ (Bittu Tabahi) എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​രേ​ന്ദ്ര സിം​ഗ് ചൗ​ധ​രി​ക്കാ​ണ് ഈ ​അ​പൂ​ർ​വ്വ നേ​ട്ടം കൈ​വ​ന്നി​രി​ക്കു​ന്ന​ത്.

യു​വാ​വി​ന്‍റെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി നെ​ത​ർ​ല​ൻ​ഡ്സ് ആ​സ്ഥാ​ന​മാ​യു​ള്ള പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ‘ദി ​ഓ​ഷ്യ​ൻ ക്ലീ​ന​പ്പ്’ (The Ocean Cleanup) സി​ഇ​ഒ ബോ​യ​ൻ സ്ലാ​റ്റ് (Boyan Slat) ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ​യോ മ​റ്റ് വ​ലി​യ സം​ഘ​ട​ന​ക​ളു​ടെ​യോ പി​ന്തു​ണ​യി​ല്ലാ​തെ സ്വ​ന്തം ചി​ല​വി​ലാ​ണ് സു​രേ​ന്ദ്ര ന​ദി​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്ത​ത്. ശു​ചീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നു​ള്ള പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ വാ​ങ്ങി​യ​ത്.

അ​ജ്നാ​ർ ന​ദി​യു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് മു​മ്പും ശേ​ഷ​വു​മു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യും മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും സു​രേ​ന്ദ്ര പ​ങ്കു​വെ​ച്ചി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഈ ​ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ദി ​ഓ​ഷ്യ​ൻ ക്ലീ​ന​പ്പി​ന്‍റെ സ്ഥാ​പ​ക​നാ​യ ബോ​യ​ൻ സ്ലാ​റ്റ് “ഞ​ങ്ങ​ളോ​ടൊ​പ്പം വ​ന്നു പ്ര​വ​ർ​ത്തി​ക്കൂ” എ​ന്ന് കു​റി​ച്ചു​കൊ​ണ്ട് യു​വാ​വി​നെ ത​ങ്ങ​ളു​ടെ സം​ഘ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

ഒ​രു വ​ലി​യ ടീ​മി​ന്‍റെ​യോ സാ​മ്പ​ത്തി​ക പി​ൻ​ബ​ല​ത്തി​ന്‍റെ​യോ സ​ഹാ​യ​മി​ല്ലാ​തെ വ്യ​ക്തി​പ​ര​മാ​യ നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് മാ​ത്രം ഒ​രു പ്രാ​ദേ​ശി​ക ന​ദി​യെ വീ​ണ്ടെ​ടു​ത്ത സു​രേ​ന്ദ്ര​യ്ക്ക് ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​മു​ദ്ര​ങ്ങ​ളി​ലെ​യും ന​ദി​ക​ളി​ലെ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഘ​ട​ന​യാ​ണ് ‘ദി ​ഓ​ഷ്യ​ൻ ക്ലീ​ന​പ്പ്’.

 

Related posts

Leave a Comment