ബാ​ഴ്‌​സ​യെ ഞെ​ട്ടി​ച്ച് ലെ​വ​ന്‍റെ


വ​ല​ന്‍സി​യ: ബാ​ഴ്‌​സ​ലോ​ണ​യു​ടെ വി​ജ​യ​ക്കു​തി​പ്പ്് അ​പ്ര​തീ​ക്ഷിതമാ​യി അ​വ​സാ​നി​ച്ചു. ലാ ​ലി​ഗ​യി​ല്‍ എവേ മ​ത്സ​ര​ത്തി​ല്‍ 3-1ന് ​ലെ​വ​ന്‍റെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ വി​ജ​യ​ക്കു​തി​പ്പി​ന് വി​രാ​മ​മി​ട്ട​ത്. ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​ണ് ബാ​ഴ്‌​സ​ലോ​ണ തോ​റ്റ​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ ഏ​ഴു മി​നി​റ്റി​ന്‍റെ ഇ​ട​യി​ലാ​ണ് ലെ​വ​ന്‍റെ​യു​ടെ മൂ​ന്നു ഗോ​ളു​ക​ളെ​ത്തി​യ​ത്.

38-ാം മി​നി​റ്റി​ല്‍ പെ​ന​ല്‍റ്റി വ​ല​യി​ലാ​ക്കി ല​യ​ണ​ല്‍ മെ​സി ബാ​ഴ്‌​സ​ലോ​ണ​യെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ലെ​വ​ന്‍റെ വ​ല​യി​ലേ​ക്കു തൊ​ടു​ത്ത മൂ​ന്നു ഷോ​ട്ടു​ക​ളും ഗോ​ളാ​കു​ക​യാ​യി​രു​ന്നു. ഹൊ​സെ കാം​പ​ന 61-ാം മി​നി​റ്റി​ല്‍ സ​മ​നി​ല നേ​ടി. ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ​കു​തി​യി​ല്‍നി​ന്നു പ​ന്തു​മാ​യു​ള്ള കു​തി​പ്പാ​ണ് ഗോ​ളാ​യ​ത്. 63-ാം മി​നി​റ്റി​ല്‍ ബോ​ര്‍ഹ മ​യോ​റ​ല്‍ ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നെ​ടു​ത്ത ഷോ​ട്ട് വ​ല​യി​ല്‍ ക​യ​റി​യി​റ​ങ്ങി. 67-ാം മി​നി​റ്റി​ല്‍ നെ​മാ​ന്‍ജ റ​ഡോ​ജ ലെ​വ​ന്‍റെ​യു​ടെ ജ​യം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു.

ബാ​ഴ്‌​സ​ലോ​ണ​ത​ന്നെ​യാ​ണ് പോ​യി​ന്‍റ് നി​ല​യി​ല്‍ മു​ന്നി​ല്‍.11 ക​ളി​യി​ല്‍ 22 പോ​യി​ന്‍റാ​ണ്. ഇ​ത്ര​ത​ന്നെ പോ​യി​ന്‍റു​മാ​യി റ​യ​ല്‍ മാ​ഡ്രി​ഡ് പി​ന്നി​ലു​ണ്ട്. എ​ന്നാ​ല്‍ ഗോ​ള്‍ വ്യ​ത്യാ​സമാണ് ബാ​ഴ​്സ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്.

ബാ​ഴ്‌​സ​ലോ​ണ തോ​റ്റ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ന്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡും ന​ഷ്ട​മാ​ക്കി. ബാ​ഴ്‌​സ​ലോ​ണ​യു​ടെ മ​ത്സ​രം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞാ​യി​രു​ന്നു ഇ​വ​രു​ടെ മ​ത്സ​രം.

അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്- സെ​വി​യ്യ​യു​മാ​യി 1-1ന് ​പി​രി​ഞ്ഞു. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന് റ​യ​ല്‍ ബെ​റ്റി​സു​മാ​യി ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​യേ​ണ്ടി​വ​ന്നു.

Related posts