ജീവനക്കാരിയുടെ ബാത്ത്‌റൂം ദൃശ്യം പകര്‍ത്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടമയുടെ ശ്രമം ! ഇയാളുടെ ലാപ്‌ടോപ്പും മൊബൈലും പരിശോധിച്ച പോലീസ് കണ്ടത് മറ്റൊരു ലോകം…

കോട്ടാറില്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജീവനക്കാരിയുടെ നഗ്നദൃശ്യം പകര്‍ത്താനുള്ള ശ്രമത്തില്‍ പിടിയിലായത് കമ്പനി ഉടമ. ടോയ്‌ലറ്റില്‍ ഒളികാമറ വച്ച കമ്പനി ഉടമയായ നാഗര്‍കോവില്‍ പള്ളിവിള സ്വദേശി സഞ്ജു (29) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

സംഭവം ഇങ്ങനെ…രണ്ടാഴ്ച്ചയ്ക്ക് മുമ്പ് സഞ്ജു നാഗര്‍കോവില്‍ ചേട്ടികുളത്തില്‍ പുതിയ സോഫ്റ്റ്വെയര്‍ കമ്പനി ആരംഭിച്ചു. ഇവിടെ യുവതികളും ജോലിക്കെത്തിയിരുന്നു. സംഭവ ദിവസം ഒരു യുവതി ടോയ്‌ലറ്റില്‍ പോയപ്പോള്‍ ഒളികാമറ വച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു.

ഉടന്‍ തന്നെ യുവതി കാമറയുമായി സഞ്ജുവിനെ സമീപിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തുടര്‍ന്ന് യുവതി കോട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍ സംഭവസലത്തെത്തി പരിശോധന നടത്തിയ ശേഷം സഞ്ജുവിനെ അറസ്റ്റ് ചെയ്തു. സഞ്ജുവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്ത പൊലീസ് പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്ന് നിരവധി അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു.

പ്രതിയെ ഇന്നലെ നാഗര്‍കോവില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യ്തു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment