നിലാവ് മാഞ്ഞു… സംഗീത സംവിധായകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു

മ​ല​യാ​ള​ത്തി​നു നി​ര​വ​ധി ഹി​റ്റ് പാ​ട്ടു​ക​ൾ സ​മ്മാ​നി​ച്ച സം​ഗീ​ത സം​വി​ധാ​ക​ൻ എ​സ്. പി ​വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു. ചെ​ന്നെ​യി​ലെ വീ​ട്ടി​ല്‍ രാ​വി​ലെ ശു​ചി​മു​റി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണാ​ണ് അ​ന്ത്യം. 1968മു​ത​ല്‍ സി​നി​മാ സം​ഗീ​ത സം​വി​ധാ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യിരുന്നു അദ്ദേഹം. സൂ​പ്പ​ര്‍ ഹി​റ്റാ​യ നി​ര​വ​ധി സി​നി​മ​ക​ള്‍​ക്ക് അ​ദ്ദേ​ഹം സം​ഗീ​തം ന​ല്‍​കിയിട്ടുണ്ട്.

1971ല്‍ ​സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ജ​യ​ഭാ​സ്‌​ക​റി​നൊ​പ്പം ഗി​റ്റാ​റി​സ്റ്റാ​യി​ട്ടാ​ണ് എ​സ്പി​വി​യു​ടെ സി​നി​മാ തു​ട​ക്കം. ‘പ്രേ​മ​യു​ദ്ധ’ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ 1981ലാ​ണ് സ്വ​ത​ന്ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​കു​ന്ന​ത്.

രാ​ജാ​വി​ന്‍റെ മ​ക​ന്‍, വി​ളം​ബ​രം, വ​ഴി​യോ​ര​ക്കാ​ഴ്ച​ക​ള്‍, ദൗ​ത്യം, ഭൂ​മി​യി​ലെ രാ​ജാ​ക്ക​ന്‍​മാ​ര്‍, വ്യൂ​ഹം, കു​ട്ടേ​ട്ട​ന്‍, ധ്രു​വം, സൈ​ന്യം, സോ​പാ​നം, മി​ന്നാ​രം, മാ​ന്നാ​ര്‍ മ​ത്താ​യി സ്പീ​ക്കി​ങ്, മാ​ന്ത്രി​കം, സ്ഫ​ടി​കം തു​ട​ങ്ങി ഒ​ട്ടേ​റെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ പാ​ട്ടു​ക​ൾ അ​ദ്ദേ​ഹം മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ചു.

പൈ​തൃ​കം, ജ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ന് 1993ലെ ​മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

വെ​ങ്കി​ടേ​ഷി​ന്‍റെ പി​താ​വ് പ​ഴ​നി അ​റി​യ​പ്പെ​ടു​ന്ന മാ​ൻ​ഡ​ലി​ൻ വി​ദ​ഗ്ധ​നാ​യി​രു​ന്നു. മാ​ൻ​ഡ​ലി​ൻ, ഗി​റ്റാ​ർ, ബാ​ഞ്ചോ വാ​യി​ച്ചി​രു​ന്നു വെ​ങ്കി​ടേ​ഷി​ന്‍റെ​യും തു​ട​ക്കം. മ​റ്റു പ​ല സം​ഗീ​ത സം​വി​ധാ​യ​ക​ർ​ക്കും വേ​ണ്ടി ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹി​ന്ദി, ബം​ഗാ​ളി സി​നി​മ​ക​ൾ​ക്കും വെ​ങ്കി​ടേ​ഷി​ന്‍റെ സം​ഗീ​തം കേ​ൾ​ക്കാ​നു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യി.

Related posts

Leave a Comment