ശ്രീ​ജേ​ഷ് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഹോ​ക്കി ഗോ​ള്‍കീ​പ്പ​ര്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷ് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. ന്യൂ​സി​ല​ന്‍ഡി​ല്‍ ന​ട​ക്കു​ന്ന ച​തു​ര്‍രാ​ഷ് ട്ര ​ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള 20 അം​ഗ സം​ഘ​ത്തി​ലാ​ണ് മ​ല​യാ​ളി ഗോ​ള്‍കീ​പ്പ​റെ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ശ്രീ​ജേ​ഷ് എ​ട്ട് മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ടീ​മി​ലെ​ത്തി​യ​ത്. 17ന് ​തു​ട​ങ്ങു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​ക്കൊ​പ്പം ബെ​ല്‍ജി​യം, ജ​പ്പാ​ന്‍, ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ന്‍ഡ് ടീ​മു​ക​ളാ​ണു​ള്ള​ത്.

മി​ഡ്ഫീ​ല്‍ഡ​ര്‍ മ​ന്‍പ്രീ​ത് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീ​മി​റ​ങ്ങു​ന്ന​ത്. ചി​ന്‍ഗ്ലെ​ന്‍സാ​ന സിം​ഗ് കാ​ന്‍ഗു​ജം ആ​ണ് ഉ​പ​നാ​യ​ക​ന്‍. മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ര്‍ന്ന് ശ്രീ​ജേ​ഷി​ന് 2017ലെ ​പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റു​ക​ളെ​ല്ലാം ന​ഷ്ട​മാ​യി​രു​ന്നു. മ​ല​യാ​ളി ഗോ​ള്‍കീ​പ്പ​റെ​ക്കൂ​ടാ​തെ 2016 ജൂ​ണി​യ​ര്‍ ലോ​ക​ക​പ്പ് ജ​യി​ച്ച ടീ​മി​ലു​ണ്ടാ​യി​രു​ന്ന കൃ​ഷ​ണ്‍ ബ​ഹ​ദൂ​ര്‍ പ​ഥ​കും ടീ​മി​ലു​ണ്ട്. ഫോ​ര്‍വേ​ഡ് ദി​ല്‍പ്രീ​ത് സിം​ഗ്, മി​ഡ്ഫീ​ല്‍ഡ​ര്‍ വി​വേ​ക് സാ​ഗ​ര്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ള്‍.

ഇ​രു​വ​രും ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന സു​ല്‍ത്താ​ന്‍ ജോ​ഹ​ര്‍ ക​പ്പി​ല്‍ വെ​ങ്ക​ലം നേ​ടി​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. ആ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​രു​വ​രും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ദി​ല്‍പ്രീ​ത് ഒ​മ്പ​ത് ഗോ​ളു​മാ​യി ടൂ​ര്‍ണ​മെ​ന്‍റി​ലെ ടോ​പ്‌​സ്‌​കോ​റാ​റാ​യി​രു​ന്നു.

Related posts