വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: സി​ഐ​യെ​യും എ​സ്ഐ​യെ​യും ചോ​ദ്യം ചെ​യ്തേ​ക്കും; ഇ​രു​വ​ർ​ക്കും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: വ​രാ​പ്പു​ഴ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​വൂ​ർ സി​ഐ ക്രി​സ്റ്റി​ൻ സാം, ​വ​രാ​പ്പു​ഴ എ​സ്ഐ ദീപക് എ​ന്നി​വ​രെ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും.

ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​ർ​ക്കും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഈ ​റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ശ്രീ​ജി​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ സി​ഐ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും പോ​ലീ​സ് രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ർ​ടി​എ​ഫി​ലെ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Related posts