എ​ടാ വി​ജ​യാ.. ‘ഞങ്ങൾ ദാ​സ​നെ​യും വി​ജ​യ​നെ​യും പോ​ലെ ചി​രി​ച്ചും, ര​സി​ച്ചും, പി​ണ​ങ്ങി​യും, ഇ​ണ​ങ്ങി​യും എ​ക്കാ​ല​വും സ​ഞ്ച​രി​ച്ചു’: യാ​ത്ര പ​റ​യാ​തെ ശ്രീ​നി മ​ട​ങ്ങി; ഓ​ർ​മ​ക​ളി​ൽ വി​തു​ന്പി മോ​ഹ​ൻ​ലാ​ൽ

ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ വി​തു​ന്പി മോ​ഹ​ൻ​ലാ​ൽ. സ്ക്രീ​നി​ലും ജീ​വി​ത​ത്തി​ലും ദാ​സ​നെ​യും വി​ജ​യ​നെ​യും പോ​ലെ ചി​രി​ച്ചും, ര​സി​ച്ചും, പി​ണ​ങ്ങി​യും, ഇ​ണ​ങ്ങി​യും എ​ക്കാ​ല​വും സ​ഞ്ച​രി​ച്ചു. യാ​ത്ര പ​റ​യാ​തെ ശ്രീ​നി മ​ട​ങ്ങി എ​ന്ന് മോ​ഹ​ൻ​ലാ​ൽ. ശ്രീ​നി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം വാ​ക്കു​ക​ളി​ൽ എ​ങ്ങ​നെ ഒ​തു​ക്കു​മെ​ന്ന​റി​യി​ല്ല. സി​നി​മ​യി​ൽ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച​വ​ർ എ​ന്ന നി​ർ​വ​ച​ന​ത്തി​നും എ​ത്ര​യോ മു​ക​ളി​ലാ​യി​രു​ന്നു ത​ങ്ങ​ളു​ടെ സ്നേ​ഹ​ബ​ന്ധ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

‘യാ​ത്ര പ​റ​യാ​തെ ശ്രീ​നി മ​ട​ങ്ങി. ശ്രീ​നി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം വാ​ക്കു​ക​ളി​ൽ എ​ങ്ങ​നെ ഒ​തു​ക്കു​മെ​ന്ന​റി​യി​ല്ല. സി​നി​മ​യി​ൽ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച​വ​ർ എ​ന്ന നി​ർ​വ​ച​ന​ത്തി​നും എ​ത്ര​യോ മു​ക​ളി​ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ സ്നേ​ഹ​ബ​ന്ധം.

ഓ​രോ മ​ല​യാ​ളി​ക്കും ശ്രീ​നി​യോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വും അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്ന​ല്ലോ. മ​ല​യാ​ളി ത​ന്‍റെ സ്വ​ന്തം മു​ഖം, ശ്രീ​നി സൃ​ഷ്ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ക​ണ്ടു. സ്വ​ന്തം വേ​ദ​ന​ക​ളും സ​ന്തോ​ഷ​ങ്ങ​ളും, ഇ​ല്ലാ​യ്മ​ക​ളും അ​ദ്ദേ​ഹ​ത്തി​ലൂ​ടെ സ്ക്രീ​നി​ൽ ക​ണ്ടു.

മ​ധ്യ​വ​ർ​ഗ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും സ്വ​പ്ന​ഭം​ഗ​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കാ​ൻ ശ്രീ​നി​യെ​പ്പോ​ലെ മ​റ്റാ​ർ​ക്ക് ക​ഴി​യും. ഞ​ങ്ങ​ൾ ഒ​ന്നി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ലാ​തീ​ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്, ശ്രീ​നി​യു​ടെ എ​ഴു​ത്തി​ലെ മാ​ജി​ക് ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്‌.

ദാ​സ​നും വി​ജ​യ​നും ഏ​തൊ​രു മ​ല​യാ​ളി​ക്കും സ്വ​ന്തം ആ​ളു​ക​ളാ​യി മാ​റി​യ​ത് ശ്രീ​നി​യു​ടെ അ​നു​ഗ്ര​ഹീ​ത ര​ച​നാ​വൈ​ഭ​വം ഒ​ന്നു കൊ​ണ്ടാ​ണ്‌. സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ൾ. വേ​ദ​ന​യെ ചി​രി​യി​ൽ പ​ക​ർ​ത്തി​യ പ്രി​യ​പ്പെ​ട്ട​വ​ൻ. സ്ക്രീ​നി​ലും ജീ​വി​ത​ത്തി​ലും ഞ​ങ്ങ​ൾ ദാ​സ​നെ​യും വി​ജ​യ​നെ​യും പോ​ലെ ചി​രി​ച്ചും, ര​സി​ച്ചും, പി​ണ​ങ്ങി​യും, ഇ​ണ​ങ്ങി​യും എ​ക്കാ​ല​വും സ​ഞ്ച​രി​ച്ചു.. പ്രി​യ​പ്പെ​ട്ട ശ്രീ​നി​യു​ടെ ആ​ത്മാ​വി​ന്‌ നി​ത്യ​ശാ​ന്തി നേ​രു​ന്നു’…

 

Related posts

Leave a Comment