വെള്ളമടിയുടെ വീഡിയോ കണ്ടാണ് സിനിമയിലേക്ക് ക്ഷണിച്ചത് ! മുമ്പ് ശീലമായിരുന്നതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് ശ്രുതി സത്യന്‍…

ഇപ്പോള്‍ വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ജാന്‍ എ മന്‍. ഒരു കൂട്ടം യുവാക്കളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു സിനിമ.

ഹാസ്യത്തിനു പ്രാധാന്യമുള്ള ജാന്‍ എ മന്‍ ഒരേ സമയം നടക്കുന്ന രണ്ടു സംഭവങ്ങളിലൂടെയാണ് മുമ്പോട്ടു പോകുന്നത്.

സീരിയസ് രംഗങ്ങള്‍ പോലും നര്‍മത്തിന്റെ മേമ്പൊടി ചാലിച്ചാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ ബേസില്‍ ജോസഫാണ് സിനിമയില്‍ നായകനായി അഭിനയിച്ചത്.

ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഗണപതിയുടെ സഹോദരനായ ചിദംബരമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

പ്രമുഖ സംവിധായകരും അഭിനേതാക്കളുമടക്കം നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി.

സിനിമയില്‍ ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി, ബേസില്‍ ജോസഫ് എന്നിവര്‍ക്കൊപ്പം ആരാധകരുടെ ശ്രദ്ധനേടിയ താരമാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ സഹോദരിയായി അഭിനയിച്ച ശ്രുതി സത്യന്‍.

യുട്യൂബറായ ശ്രുതി എങ്ങനെയാണ് താന്‍ ജാന്‍ എ മന്നിന്റെ ഭാഗമായി എന്നത് തുറന്ന് പറഞ്ഞ് രംഗത്ത് എത്തയിരിക്കുകയാണ് ഇപ്പോള്‍.

ബിടെക്കുകാരിയായ ശ്രുതി ഒരു യൂട്യൂബറാണ്. ലോക്ക് ഡൗണ്‍ കാലത്ത് നേരമ്പോക്കിന് വേണ്ടിയാണ് ശ്രുതി യുട്യൂബ് ചാനല്‍ ആരംഭിച്ചതെങ്കിലും ഇന്ന് ഒരു ലക്ഷത്തിന് മുകളിലാണ് ശ്രുതിയുടെ സബ്സ്‌ക്രൈബേഴ്സ്.

സൗന്ദര്യം, ഫാഷന്‍, വ്ളോഗിങ് എന്നിവ കേന്ദ്രീകരിച്ചുള്ള വീഡിയോകളാണ് ശ്രുതി ചെയ്യുന്നത്. യുട്യൂബ് തന്നെയാണ് ശ്രുതിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതും.

യുട്യൂബ് വീഡിയോ കണ്ട സിനിമയുടെ സഹസംവിധായകനാണ് ശ്രുതിയുടെ പേര് ഗണപതിയോട് പറഞ്ഞത്. അങ്ങനെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രുതിയുമായി ബന്ധപ്പെട്ട് ഓഡീഷന്‍ എടുത്തു.

ആദ്യം ഒരു രംഗം അഭിനയിച്ച് വീഡിയോ അയച്ച് കൊടുത്തു. ശേഷം സ്‌ക്രീന്‍ ടെസ്റ്റിന് പോയി അങ്ങനെയാണ് സിനിമയിലേക്ക് ശ്രുതി തെരഞ്ഞെടുക്കപ്പെട്ടത്.

സിനിമയില്‍ അവസാനം കാസ്റ്റ് ചെയ്തവരില്‍ ഒരാളാണ് ഞാനെന്നാണ് തോന്നുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് രണ്ട് ദിവസം മുമ്പാണ് ഇതിലേക്ക് എത്തുന്നത്.

സിനിമ ഏകദേശം ഒരു ദിവസത്തെ കഥ തന്നെയാണ് പറയുന്നതിനാല്‍ ആദ്യ ദിവസം തന്നെ എനിക്ക് ഷോട്ടുണ്ടായിരുന്നു.

ഇതിന് മുമ്പ് ഞാനൊരു ഷൂട്ടിങ് പോലും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. സെറ്റിലെ ഒരാളെ പോലും പരിചയമുണ്ടായിരുന്നില്ല.

പക്ഷേ എല്ലാവരുടെയും സപ്പോര്‍ട്ട് കൊണ്ട് അത്യാവശ്യം നന്നായി ചെയ്യാന്‍ സാധിച്ചെന്ന് കരുതുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ഷൂട്ടിങ്.

വളരെക്കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു വീട്ടിലാണ് എല്ലാവരും താമസിച്ചത്. ഒരു കുടുംബം പോലെയായിരുന്നു.

ഏകദേശം ഒരു മാസത്തിന് മുകളില്‍ ഷൂട്ടുണ്ടായിരുന്നു’ ശ്രുതി പറഞ്ഞു. തൃശൂര്‍ സ്വദേശിയായിട്ടും കൊച്ചി ഭാഷ മനോഹരമായി കൈകാര്യം ചെയ്തത് എങ്ങനെയെന്നും ശ്രുതി വെളിപ്പെടുത്തി.

ഡബ്ബിങ് സമയത്ത് ഇടയ്ക്കിടെ തൃശൂര്‍ ഭാഷ കേറിവന്നിരുന്നതിനാല്‍ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറ്റൊരു കുട്ടിയാണ് ഡബ് ചെയ്തതെന്നും തന്റെ ശബ്ദത്തോട് അത്രത്തോളം സാമ്യം ഡബ് ചെയ്ത കുട്ടിക്കുണ്ടായിരുന്നുവെന്നും സിനിമ കണ്ടപ്പോള്‍ ആ സാമ്യം അത്ഭുതപ്പെടുത്തിയെന്നും ശ്രുതി പറഞ്ഞു.

ഓഡീഷന്‍ സമയത്ത് മദ്യപിക്കുന്ന സീന്‍ അഭിനയിച്ച് അയക്കാനാണ് പറഞ്ഞതെന്നും ആ വീഡിയോ ഇഷ്ടപ്പെട്ട കൊണ്ടാണ് പിന്നീട് സ്‌ക്രീന്‍ ടെസ്റ്റിന് വിളിപ്പിച്ചതെന്നും ശ്രുതി പറഞ്ഞു.

നേരത്തെ ചെയ്ത് ശീലിച്ചതിനാല്‍ വലിയ പേടി കൂടാതെ ചെയ്യാന്‍ സാധിച്ചുവെന്നും ശ്രുതി പറയുന്നു.

തിയേറ്ററില്‍ ഏറ്റവും കൂടുതള്‍ ആളുകള്‍ സ്വീകരിച്ച സീന്‍ കൂടിയായിരുന്നു ശ്രുതി മറ്റ് കഥാപാത്രങ്ങള്‍ക്ക് ഒപ്പമിരുന്ന് മദ്യപിച്ച സീന്‍.

അഭിനയം തുടര്‍ന്ന് കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടെന്നും പുതിയ സിനിമകളൊന്നും ആയിട്ടില്ലെന്നും നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ശ്രുതി പറഞ്ഞു.

Related posts

Leave a Comment